Categories: latest news

നിവിന്‍ പോളിക്ക് ഇന്ന് ജന്മദിനം; ആശംസകളുമായി സിനിമാ ലോകം

സൂപ്പര്‍താരം നിവിന്‍ പോളിയുടെ ജന്മദിനമാണ് ഇന്ന്. 1984 ഒക്ടോബര്‍ 11 ന് ജനിച്ച നിവിന്‍ പോളി തന്റെ 39-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 1983, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിനു 2014 ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ താരമാണ് നിവിന്‍ പോളി.

മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളിയുടെ സിനിമാ അരങ്ങേറ്റം. തട്ടത്തിന്‍ മറയത്ത്, പ്രേമം, ബാംഗ്ലൂര്‍ ഡേയ്‌സ്, മൂത്തോന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, നേരം, ഓം ശാന്തി ഓശാന, ആക്ഷന്‍ ഹീറോ ബിജു, ലൗ ആക്ഷന്‍ ഡ്രാമ, കനകം കാമിനി കലഹം, മഹാവീര്യര്‍, സാറ്റര്‍ഡെ നൈറ്റ്, രാമചന്ദ്ര ബോസ്, തുറമുഖം എന്നിവയാണ് നിവിന്‍ പോളിയുടെ ശ്രദ്ധേയമായ സിനിമകള്‍.

ആലുവയിലാണ് താരത്തിന്റെ ജനനം. നിര്‍മാതാവ് എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റിന്ന ജോയ് ആണ് നിവിന്റെ ജീവിതപങ്കാളി. രണ്ട് മക്കളുണ്ട്.

അനില മൂര്‍ത്തി

Recent Posts

ചെരുപ്പില്ലാത്ത ആ പഴയ വില്ലനെ ഓർമ്മയുണ്ടോ? ഫ്ലാഷ്ബാക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…

45 minutes ago

അമ്മയെപ്പോലെ മകൾ’; കാവ്യ മാധവന്റെ പഴയകാല ലുക്കിൽ മഹാലക്ഷ്മി, സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രങ്ങൾ!

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും…

51 minutes ago

‘നിനക്ക് എയ്ഡ്സ് ഉണ്ടോ?’ മുൻ കാമുകൻ ചോദിച്ച ചോദ്യം; ട്രോമ തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

പ്രേക്ഷകരെ ഒന്നടങ്കം ഈറനണിയിച്ച നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം…

1 hour ago

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…

9 hours ago

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…

10 hours ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…

10 hours ago