Kannur Squad
മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 70 കോടിക്ക് അടുത്തെത്തി. ചിത്രത്തിന്റെ ടോട്ടല്‍ ബിസിനസ് 100 കോടിയായെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി പടമാകുമോ കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ മമ്മൂട്ടി ചിത്രത്തിനു എട്ടിന്റെ പണിയാണ് കിട്ടാന്‍ പോകുന്നത് !
വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡ് പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന നിരവധി സ്‌ക്രീനുകളാണ് ലിയോയ്ക്ക് വേണ്ടി ഗോകുലം മൂവീസ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 19 ന് ലിയോ എത്തുന്നതോടെ മിക്ക സ്‌ക്രീനുകളില്‍ നിന്നും കണ്ണൂര്‍ സ്‌ക്വാഡ് പുറത്താകും. വിജയ് ചിത്രത്തിന്റെ വരവ് ബോക്‌സ്ഓഫീസില്‍ നൂറ് കോടി കളക്ട് ചെയ്യാനുള്ള മമ്മൂട്ടി ചിത്രത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കും.
നിലവിലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഒക്ടോബര്‍ 19 ആകുമ്പോഴേക്കും കണ്ണൂര്‍ സ്‌ക്വാഡിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 80 ലക്ഷം കടക്കാനാണ് സാധ്യത. വിജയ് ചിത്രത്തിനു മോശം അഭിപ്രായം ലഭിച്ചാല്‍ മാത്രമേ കണ്ണൂര്‍ സ്‌ക്വാഡിന് സ്‌ക്രീനുകള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കൂ.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…