Categories: latest news

മോശമായ പെരുമാറ്റമുണ്ടായാൽ വിരല്‍ ചൂണ്ടും; തുറന്നടിച്ച് നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും മുന്‍നിര താരമായി പേരെടുക്കാനും നിത്യക്ക് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുള്ള നിത്യക്ക് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയതിന് പിന്നാലെ നിരവധി ഗോസിപ്പുകളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ഇതിനെതിരെ നിത്യ തന്നെ രംഗത്തെത്തുന്ന സാഹചര്യവും ഉണ്ടായി.

അടുത്തിടെയും നിത്യയുടെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഒരു സിനിമാ ചിത്രീകരണത്തിനിടെ തമിഴ് നടന്‍ അപമര്യാദയായി പെരുമാറിയെന്ന് താരം പറഞ്ഞതായി റിപ്പോര്‍ട്ട് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് ഈ വാര്‍ത്ത വ്യാജമാണെന്ന് നിത്യ പിന്നീട് പ്രതികരിക്കുകയും ചെയ്തു.

തന്നെ കുറിച്ച് വരുന്ന കിംവദന്തികളോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന്ഒരിക്കലും തോന്നിയിട്ടില്ല. എന്നാല്‍ അത് അതിരുവിട്ട ഒന്നായത് കൊണ്ടാണ് താന്‍ നേരിട്ട് പ്രതികരിച്ചതെന്ന് നിത്യ വ്യക്തമാക്കി. ‘മോശം പെരുമാറ്റം ഉണ്ടാവുമ്പോള്‍, നിങ്ങള്‍ അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടണം. ആഘാതവും അനന്തരഫലങ്ങളും അവര്‍ അഭിമുഖീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ നിത്യ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ചെരുപ്പില്ലാത്ത ആ പഴയ വില്ലനെ ഓർമ്മയുണ്ടോ? ഫ്ലാഷ്ബാക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…

42 minutes ago

അമ്മയെപ്പോലെ മകൾ’; കാവ്യ മാധവന്റെ പഴയകാല ലുക്കിൽ മഹാലക്ഷ്മി, സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രങ്ങൾ!

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും…

48 minutes ago

‘നിനക്ക് എയ്ഡ്സ് ഉണ്ടോ?’ മുൻ കാമുകൻ ചോദിച്ച ചോദ്യം; ട്രോമ തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

പ്രേക്ഷകരെ ഒന്നടങ്കം ഈറനണിയിച്ച നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം…

1 hour ago

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…

9 hours ago

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…

9 hours ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…

10 hours ago