Categories: latest news

മറ്റൊരു നടിക്ക് വേണ്ടി പ്രമുഖ നടൻ മാറ്റി നിർത്തി; വെളിപ്പെടുത്തലുമായി ദീപിക

സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുക എന്നത് എല്ലായിപ്പോഴും സുഖമമായിരിക്കില്ല. കയ്യെത്തും ദൂരത്തു നിന്നും സിനിമകള്‍ നഷ്ടമാകും. കഴിവ് ഉണ്ടായിട്ടും സിനിമമേഖലയിലെ പ്രമുഖരുടെ ഇടപെടലുകള്‍ കൊണ്ട് പലര്‍ക്കും അവസരങ്ങള്‍ നഷ്ടമാകാറുണ്ട്. സിനിമയിലെ പുതുമുഖങ്ങള്‍ അഭമുഖീകരിക്കുന്ന് സ്തിരം പ്രശ്‌നങ്ങളാണ് ഇതെല്ലാം.

ഇന്ന് ബോളിവുഡിലെ സൂപ്പര്‍ നായികയായ ദീപിക പദുക്കോണും ഒരിക്കല്‍ ഇത്തരത്തിലുള്ള മാറ്റി നിര്‍ത്തല്‍ അനുഭവിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ അഭിമുകീകരിക്കേണ്ടി വന്ന വെല്ലുവിളികള്‍ തരണം ചെയ്താണ് ദീപിക ഇന്നീ സൂപ്പര്‍ താര പദവി സ്വന്തമാക്കിയത്. മുമ്പൊരിക്കല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വെളിപ്പെടുത്തിയത്.

‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്കൊരു സിനിമ ഓഫര്‍ ചെയ്തിരുന്നു. ഞാനത് പ്രതീക്ഷിച്ചതായിരുന്നില്ല. ആ സമയത്ത് അത് എന്റെ കരിയറില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമൊക്കെ തന്നെ നായികയാക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ നായകന്‍ മറ്റൊരു നടിയെയാണ് നായികയാക്കാന്‍ ആവശ്യപ്പെട്ടത്’ ദീപിക പറഞ്ഞു.

എന്നാല്‍ തനിക്ക് നഷ്ടമായ സിനിമയേതെന്നോ തന്നെ ഒഴിവാക്കിയ നായകന്‍ ആരെന്നോ ദീപിക വെളിപ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ആ സിനിമ ധൂം ത്രീയാണെന്നാണ്. ആമിര്‍ ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

6 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago