മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് കനകലത. ദാരിദ്ര്യത്തില്‍ നിന്ന് അഭിനയലോകത്തേക്ക് എത്തി സീരിയലുകളിലും സിനിമകളിലും തിളങ്ങിയ കനകലത ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്.
കനകലതയുടെ ജീവിതം ഒരു സിനിമ കഥ പോലെ നാടകീയമാണ്.
സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ കനകലത നാടകരംഗത്ത് സജീവമായിരുന്നു. 50 രൂപയായിരുന്നു ആദ്യകാല പ്രതിഫലം. സിനിമയില്‍ ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം കനകലത ഒരു മടിയും കൂടാതെ ചെയ്തു. ഷക്കീല ചിത്രങ്ങളിലും അക്കാലത്ത് അഭിനയിച്ചു.
നടി കവിയൂര്‍ പൊന്നമ്മയുടെ കുടുംബമാണ് കനകലതയെ സിനിമയിലേക്ക് കൊണ്ടുവന്നത്. അവിടെ നിന്ന് സിനിമയിലേക്ക് എത്തി. സിനിമയില്‍ സജീവമായി നില്‍ക്കെ 22-ാം വയസ്സിലാണ് കനകലത വിവാഹം കഴിച്ചത്.
സമ്പാദ്യമെല്ലാം ഭര്‍ത്താവ് ധൂര്‍ത്തടിക്കുകയും ഇത് താരത്തെ മാനസികമായി തളര്‍ത്തുകയും ചെയ്തു. 16 വര്‍ഷത്തിനു ശേഷം വിവാഹമോചനം നേടിയ കനകലത അതിനു ശേഷവും സിനിമയില്‍ സജീവമായിരുന്നു.
ഇനി ഒരു വിവാഹമില്ലെന്നും ദാമ്പത്യ ജീവിതം മടുത്തുവെന്നും തന്നെ ഭര്‍ത്താവ് ചൂഷണം ചെയ്യുകയായിരുന്നുവെന്നും പഴയൊരു അഭിമുഖത്തില്‍ കനകലത തുറന്നുപറഞ്ഞിട്ടുണ്ട്. വിവാഹമോചനത്തിനു ശേഷം സഹോദരിക്കൊപ്പമാണ് താരം താമസിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച ഗായത്രി സുരേഷ്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച രചന. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…