തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് താരജോഡികളിലൊന്നായിരുന്നു നാഗചൈതന്യസാമന്ത. അതുകൊട് തന്നെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ അത്രത്തോളം സങ്കടമുണ്ടാക്കിയത്. വളരെ മാന്യമായ ആ വേര്‍പിരിയല്‍ തീരുമാനം ഉള്‍കൊള്ളാന്‍ ആരാധകര്‍ക്ക് സമയം ആവശ്യമായും വന്നു.
2017 ല്‍ വിവാഹിതരായ ഇരുവരും അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിയാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് പിരിയുന്നത് എന്ന് താരങ്ങള്‍ പറഞ്ഞിരുന്നില്ല.
ഇപ്പോള്‍ ഇവര്‍ വീണ്ടും ഒന്നിക്കുന്നു എന്നതാണ് സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ച. നാഗചൈതന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഇതിന് കാരണം. വളര്‍ത്തു നായയായ ഹാഷിനൊപ്പമുള്ള ഫോട്ടോയാണ് നാഗചൈതന്യ പങ്കുവെച്ചത്. സമാന്തയും നാഗ ചൈതന്യയും ഒരുമിച്ച് ജീവിക്കുന്ന കാലത്താണ് ഈ നായയെ വാങ്ങുന്നത്. വേര്‍പിരിയലിന് ശേഷം സമാന്തയാണ് ഈ നായയെ വളര്‍ത്തിയത്. ഇപ്പോള്‍ നായയെ നാഗചൈതന്യയുടെ കൂടെ കണ്ടതോടെയാണ് ആരാധകര്‍ സംശയം ഉന്നയിക്കുന്നത്.
സ്റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…