Categories: latest news

ഷാരൂഖിന്റെ സിനിമകളെല്ലാം പരാജയപ്പെടാന്‍ ആഗ്രഹിച്ചു: ഗൗരി

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമാണ് ഷാരൂഖ് ഖാന്‍. ഒരു ഇടവേളയ്ക്ക് ശേഷം തുടർച്ചയായ ഹിറ്റുകളിലൂടെ ബോളിവുഡിനെ വീണ്ടും സജീവമാക്കുകയാണ് കിംഗ് ഖാൻ. അതേസമയം ഷാരൂഖിന്റെ കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹത്തിന്റെ സിനികള്‍ പരാജയപ്പെട്ടു കാണാന്‍ ആഗ്രഹിച്ചിരുന്നതായുള്ള ജീവത പങ്കാളി ഗൗരി വെളിപ്പെടുത്തലാണ് ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. അതിന് വ്യക്തമായ കാരണവും എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഗൗരി നൽകുന്നുണ്ട്. 

ബോളിവുഡിലെ പവര്‍ കപ്പിളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഷാരൂഖിന്റേയും ഗൗരിയുടേയും സിനിമാക്കഥ പോലെ സംഭവബഹുലമായ പ്രണയകഥ ആരാധകര്‍ക്ക് സുപരിചിതവുമാണ്. സിനിമയിലെത്തും മുമ്പ് തന്നെ ഷാരൂഖ് ഖാന്‍ ഗൗരിയെ വിവാഹം കഴിച്ചിരുന്നു. ഷാരൂഖ് ഖാന്റെ മോശം കാലത്തും ഉയര്‍ച്ചയിലുമെല്ലാം ഗൗരി കൂടെ തന്നെയുണ്ടായിരുന്നു. ജീവിതത്തിൽ മാത്രമല്ല സിനിമയിലും ഷാരൂഖിനൊപ്പം തന്നെയാണ് ഗൗരിയും സഞ്ചരിക്കുന്നത്. 

അതുകൊണ്ട് തന്നെ ഷാരൂഖ് ഖാന്റെ വിജയത്തിന് പിന്നിലെ കരുത്തായി എന്നും ഗൗരിയുണ്ടായിക്കാണുമല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടയിലാണ് തന്റെ ഒരുകാലത്തെ ആഗ്രഹത്തെക്കുറിച്ച് ഗൗരിയുടെ വെളിപ്പെടുത്തല്‍. ‘അദ്ദേഹം എപ്പോഴാണ് താരമായി മാറിയതെന്ന് പോലും എനിക്കറിയില്ല. എന്നെ സംബന്ധിച്ച് ബോംബെയിലേക്ക് വരുന്നത് തീരെ ഇഷ്ടമായിരുന്നില്ല. സത്യത്തില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ വിജയിക്കരുതെന്നായിരുന്നു എനിക്ക്. പരാജയപ്പെട്ടാല്‍ ഡല്‍ഹിയിലേക്ക് തിരികെ പോകാന്‍ പറ്റുമെന്ന് ഞാന്‍ കരുതി. ഞാനന്ന് ചെറുപ്പമാണ്. 21-ാം വയസിലാണ് വിവാഹം കഴിക്കുന്നത്. ഒരു സിനിമയും ഓടരുത്, എല്ലാം പരാജയപ്പെടണം എന്നായിരുന്നു.’ ഗൗരി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago