തമിഴ് സിനിമയില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് വടിവേലു.സൂപ്പര്‍ താരങ്ങളേക്കാള്‍ തിരക്കുള്ള നടനായിരുന്നു ഒരുകാലത്ത് തമിഴകത്തിന്റെ ഹാസ്യ രാജാവായ വടിവേലു. ഒരു സിനിമ ഹിറ്റാകണമെങ്കില്‍ വടിവേലു ഉണ്ടായേ തീരുവെന്നതായിരുന്നു അന്നത്തെ കാഴ്ചപ്പാട്. സാധാരണക്കാരനില്‍ നിന്നും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിന്ന് അഭിനയിക്കുന്ന താരത്തിലേക്കുള്ള വടിവേലുവിന്റെ വളര്‍ച്ച വളരെ വലുതായിരുന്നു. ഹാസ്യ താരത്തില്‍ നിന്നും ലീഡ് റോളുകളിലേക്ക് ചുവടുമാറ്റിയപ്പോഴും അദ്ദേഹത്തെ തേടി വിജയമെത്തി.
അതേസമയം വിവാദങ്ങള്‍ക്കും യാതൊരു പഞ്ഞവും വടിവേലുവിന്റെ കരിയറിൽ ഉണ്ടായിട്ടില്ല. ജൂനിയർ അഭിനേതാക്കളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം പലപ്പോഴും വടിവേലുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ വടിവേലുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പ്രേമപ്രിയ. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് പ്രേമപ്രിയ. വിജയ് ചിത്രം സുറയുടെ ചിത്രീകരണത്തിനിടെ വടിവേലുവുമായി തര്‍ക്കമുണ്ടായെന്നും ഇതേ തുടര്‍ന്ന് തനിക്ക് അവസരങ്ങള്‍ നഷ്ടമായെന്നുമാണ് പ്രേമപ്രിയ പറയുന്നത്.
തനിക്ക് വേണ്ടപ്പെട്ടവരെ മാത്രമേ കൂടെ അഭിനയിക്കുകയുള്ളൂവെന്നും അല്ലാത്തവരെ സിനിമകളില്‍ നിന്നും പുറത്താക്കുമെന്നും പലരോരും വടിവേലു ആവശ്യപ്പെട്ടിട്ടുണ്ടെന്ന ആരോപണം നേരത്തേയും ഉയര്‍ന്നു വന്നിരുന്നു. പ്രതിഫലത്തെ ചൊല്ലിയും മറ്റ് ഡിമാന്റുകളെ ചൊല്ലിയുമുള്ള തര്‍ക്കത്തെ തുടര്‍ന്നും വടിവേലുവിന് വിവാദ പരിവേഷം ലഭിച്ചിരുന്നു. ഇടക്കാലത്ത് താരത്തിന് സിനിമയില്‍ നിന്നും വിലക്കും നേരിടേണ്ടി വന്നിരുന്നു.
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ അതിഥി രവി.…