Categories: latest news

കമല്‍ഹാസനൊപ്പം അഭിനയിക്കാന്‍ കൂട്ടാക്കാതെ നയന്‍താര!

ഉലകനായകൻ കമലാഹാസനൊപ്പം അഭിനയിക്കാന്‍ കൂട്ടാക്കാതെതെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയന്‍താര. ടെലിവിഷന്‍ അവതാരകയായി കരിയർ ആരംഭിച്ച നയൻതാരയുടെ സൂപ്പര്‍ താരത്തിലേക്കുള്ള വളര്‍ച്ച ഒരു സിനിമാക്കഥ പോലെ സംഭവബഹുലമാണ്. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ നയന്‍താരയോളം താരപരിവേഷമുള്ള മറ്റൊരു നായികയില്ല. കരിയറിന്റെ തുടക്കകാലത്ത് ഗ്ലാമര്‍ വേഷങ്ങളുടെ പേരില്‍ പരസ്യമായി തന്നെ അപമാനിക്കപ്പെട്ടിട്ടുള്ള താരം  പിന്നീട് കണ്ടത് വിമര്‍ശകരെ പോലും തന്റെ ആരാധകരാക്കി മാറ്റി. 

ഇപ്പോഴിതാ ബോളിവുഡിലും എത്തിയിരിക്കുകയാണ് നയന്‍താര. ഷാരൂഖ് ഖാന്റെ നായികയായിട്ടാണ് നയന്‍താര ബോളിവുഡിലെത്തിയിരിക്കുന്നത്. ജവാന്‍ എന്ന അരങ്ങേറ്റ ചിത്രം തന്നെ ചരിത്ര വിജയമായി മാറിയതോടെ ബോളിവുഡിലും ചുവടുറപ്പിച്ചുകഴിഞ്ഞു. മോഹന്‍ലാല്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെ ഇന്ത്യന്‍ സിനിമയിലെ ഒട്ടു മിക്ക സൂപ്പര്‍ താരങ്ങളുടേയും കൂടെ അഭിനയിച്ചിട്ടുള്ള നയന്‍താര കമലാഹാസനൊപ്പം ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. 

ഇടയ്ക്ക് ഇരുവരും ഒരുമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതുവരേയും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.എന്തുകൊണ്ടാണ് നയന്‍താര കമല്‍ഹാസനൊപ്പം അഭിനയിക്കാതിരിക്കുന്നത് എന്നത് കാലങ്ങളായി ആരാധകര്‍ക്കിടയിലെ ചോദ്യമാണ്. ഇതേക്കുറിച്ച് നയന്‍താര ഒരിക്കലും സംസാരിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയും ആരാധകരും അതിനൊരു കാരണം കണ്ടെത്തിയിട്ടുണ്ട്.

ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ നയന്‍താര തയ്യാറല്ല എന്നതാണ് ആരാധകർ കണ്ടെത്തിയ കാരണം. കമല്‍ഹാസന്‍ സിനിമകളില്‍ ചുംബന രംഗങ്ങള്‍ സ്ഥിരം സാന്നിധ്യമാണ്. തന്റെ കരിയറിന്റെ തുടക്കകാലത്ത് അത്തരം രംഗങ്ങൡ അഭിനയിച്ചിട്ടുണ്ടെങ്കിലും പിന്നീട് നയന്‍താര താന്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല എന്ന് തീരുമാനിക്കുകയായിരുന്നു. ഇതാണ് നയന്‍താരേയും കമല്‍ഹാസനേയും ഓണ്‍ സ്ക്രീനില്‍ ഒരുമിപ്പിക്കാതിരിക്കുന്ന കാരണം എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

10 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

10 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

14 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

15 hours ago