Categories: latest news

ഏതൊരു സ്ത്രീയും അതുപോലൊരു ഭർത്താവിനെ ആഗ്രഹിക്കും; വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് തൃഷ

തെന്നിന്ത്യൻ സിനിമ ലോകത്തെ താരസുന്ദരിമാരിൽ മുൻനിരയിൽ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയൻ സെൽവനും കഴിഞ്ഞ് ലിയോ വരെയെത്തി നിൽക്കുന്ന തൃഷയുടെ കരിയർ എന്നും ഉയർച്ചകളുടേത് തന്നെയായിരുന്നു. പുതുമുഖ താരങ്ങളൊരൊരുത്തരായി ഇൻഡസ്ട്രിയിൽ സ്ഥാനമുറപ്പിക്കുമ്പോഴും തൃഷയ്ക്ക് സ്ഥാനചലനമൊന്നുമുണ്ടായില്ലായെന്നതാണ് വാസ്തവം. എന്നാൽ വ്യക്തി ജീവിതത്തിൽ വിവാഹം താരത്തിന് മുന്നിൽ എന്നും ആരാധകരുയർത്തുന്ന പ്രധാന ചോദ്യമാണ്. വിവാഹ നിശ്ചയം വരെ കഴിഞ്ഞിടത്തു നിന്ന് പിന്മാറിയത് മറ്റൊരു കഥ. 

നിരവധി പ്രണയങ്ങൾ സിനിമയ്ക്കുള്ളിൽ തന്നെ സംഭവിച്ചിട്ടുണ്ടെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ലായെന്നതാണ് വാസ്തവം. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചുമൊക്കെ തൃഷ തന്നെ മനസ് തുറന്നിരിക്കുകയാണ്. സിനിമ എന്നും തന്റെ ഒരു ഭാഗമാണെന്നും മരിക്കുന്നതുവരെ സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞ തൃഷ അതുകൊണ്ട് തന്നെ നാളെ താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചാലും സിനിമ ഉപേക്ഷിക്കില്ലായെന്നും വ്യക്തമാക്കുന്നു. 

“എന്നോട് എപ്പോഴാണ് വിവാഹമെന്ന് സ്ഥിരമായി ചോദിക്കാറുണ്ട്. എന്റെ മനസിന് ചേരുന്നൊരാളെ കണ്ടെത്തണം. ഇനിയുമൊരു ജന്മം കൂടി അയാള്‍ക്കൊപ്പം ജീവിക്കാം എന്ന് തോന്നണം. ഞാന്‍ വിവാഹ മോചനത്തില്‍ വിശ്വസിക്കുന്നില്ല. വിവാഹം കഴിക്കാന്‍ വേണ്ടി കഴിക്കണം എന്നെനിക്കില്ല. വിവാഹം എന്നത് നടന്നില്ലെങ്കിലും എനിക്ക് വിഷമമില്ല. അതിലും തെറ്റൊന്നുമില്ല. വിവാഹം രണ്ടാമത്തെ കാര്യമാണ്, പറ്റിയ ഒരാളെ കണ്ടെത്തുക അടുത്തറിയുക എന്നതാണ് പ്രധാനം.” തൃഷ പറഞ്ഞു. 

അതേസമയം തമിഴ് സൂപ്പർ താരം അജിത്തിനെക്കുറിച്ചും തൃഷ മനസ് തുറന്നു. അജിത്ത് ഒരു മാന്യനാണെന്നും അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണെന്നും തൃഷ പറയുന്നു. “ഞങ്ങള്‍ ഒരുപാട് സംസാരിക്കാറുണ്ട്. സിനിമയെക്കുറിച്ച് മാത്രമല്ല. അദ്ദേഹം വേറെയും പലതും ചെയ്യുന്നുണ്ടെന്നത് എനിക്ക് ഇഷ്ടമാണ്. നല്ല ഭര്‍ത്താവും അച്ഛനുമാണ്. ഏതൊരു സ്ത്രീയും അതുപോലൊരു ഭര്‍ത്താവിനെ ആഗ്രഹിക്കും.’’ താരം കൂട്ടിച്ചേർത്തു. 

അനില മൂര്‍ത്തി

Recent Posts

എനിക്ക് അഹങ്കാരമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്: എസ്തര്‍ അനില്‍

ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…

9 hours ago

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശ്രീനി മാറിയോ? പേളി പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…

9 hours ago

അടുത്തയാളുടെ പിറകെ പോയോ എന്നാണ് ചിലര്‍ ചോദിക്കുന്നത്; എലിസബത്ത് പറയുന്നു

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…

9 hours ago

ദേവസേനയെപ്പോലെ.. ഇഷാനിയോട് അച്ഛന്‍ കൃഷ്ണ കുമാര്‍

മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…

9 hours ago

പ്രേമിച്ച് ലിവിംഗ് ടുഗെദര്‍ ടെസ്റ്റ് നടത്തി ഓക്കെയാണോ അല്ലയോ എന്ന് നോക്കാന്‍ ഇനി വയ്യ: ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

9 hours ago