അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് തന്റെ വരവറിയിച്ച താരമാണ് അനുപമ പരമേശ്വരൻ. ഒരുപിടി മലയാള ചിത്രങ്ങളുടെകൂടെ ഭാഗമായെങ്കിലും തമിഴിലും തെലുങ്കിലുമാണ് അനുപമ പരമേശ്വരൻ. തെലുങ്കിൽ പുതിയ തലങ്ങൾ സൃഷ്ടിക്കുകയാണ് താരം. അതിനിടയിലാണ് വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ചില വാർത്തകൾ തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് താരത്തിന്റെ പ്രണയ ജീവിതവും വിവാഹവുമായി ബന്ധപ്പെടുത്തിയായിരുന്നു.
അനുപമ പരമേശ്വരനും നടൻ രാം പൊത്തിനേനിയും വിവാഹിതരാകാൻ പോകുന്നുവെന്ന് ആയിരുന്നു തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നത്. അതേസമയം വാർത്ത വ്യാജമാണെന്ന് പറഞ്ഞ് അനുപമയുടെ അമ്മ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. അനുപമയും രാം പൊത്തിനേനിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ വേണ്ടി ഇരുവരും കുടുംബത്തിന്റെ അനുമതി തേടുകയാണ് എന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്. ഇത്തരം വാർത്തകൾ തീർത്തും വ്യാജമാണെന്നാണ് അനുപമ പരമേശ്വരന്റെ അമ്മ സുനിത പ്രതികരിച്ചിരിക്കുന്നത്.
അനുപമയുമായി ചേർത്ത് മുൻപും പല വാർത്തകളും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അനുപമയും ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും വിവാഹം കഴിക്കാനൊരുങ്ങുന്നു എന്നതായിരുന്നു ഇതിൽ പ്രധാനം. ഇതിനോടും അനുപമയുടെ അമ്മ പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അനുപമ. തന്റെ സ്‌റ്റൈലിഷ് ആന്റ് ഗ്ലാമറസ് ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. 1996 ഫെബ്രുവരി 18 നാണ് അനുപമയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സുണ്ട്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…