Kaathal
മമ്മൂട്ടി-ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതല്‍’ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയമാണ് കാതലും തിയറ്ററുകളില്‍ എത്തിക്കാനുള്ള മമ്മൂട്ടി കമ്പനിയുടെ തീരുമാനത്തിനു പിന്നില്‍. മമ്മൂട്ടി കമ്പനി നിര്‍മിച്ച കാതല്‍ ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസ് ആയിരിക്കും തിയറ്ററുകളിലെത്തിക്കുക.
നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഇതുവരെ റിലീസ് ചെയ്ത മൂന്ന് സിനിമകളും തിയറ്ററുകളില്‍ വിജയമായി. കാതലും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് മമ്മൂട്ടിയുടെ പ്രതീക്ഷ. നേരിട്ടു ഒ.ടി.ടിയില്‍ റിലീസ് ചെയ്യേണ്ട ആവശ്യമില്ലെന്നാണ് മമ്മൂട്ടിയുടെ നിലപാട്.
മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യയായി ജ്യോതിക അഭിനയിക്കുന്നു. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരുടേതാണ് തിരക്കഥ. സംഗീതം മാത്യൂസ് പുളിക്കന്‍, ഛായാഗ്രഹണം സാലു കെ.തോമസ്
മലയാള സിനിമയില് ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില് സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…