Categories: latest news

ഉദ്ഘാടനങ്ങൾക്ക് ശരീരം മാർക്കറ്റ് ചെയ്യുന്നവരുണ്ട്; രൂക്ഷ വിമർശനവുമായി ഫറ

കക്ഷി അമ്മിണിപ്പിള്ള എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരമാണ് ഫറ ഷിബ്ല. അഭിനത്തിനൊപ്പം തന്നെ അഭിപ്രായ പ്രകടനങ്ങളിലൂടെയും ഇതിനോടകം ശ്രദ്ധ നേടാൻ ഫറയ്ക്ക് സാധിച്ചിട്ടുണ്ടെന്നത് മറ്റൊരു വസ്തുതയാണ്. ഇപ്പോഴിത അത്തരത്തിലൊരു അഭിപ്രായ പ്രകടനത്തിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് താരം. വിനയ് ഫോര്‍ട്ടിനൊപ്പമുള്ള സോമന്‍രെ കൃതാവ് ആണ് ഷിബ്ലയുടെ പുതിയ ചിത്രം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഉദ്ഘാടന ട്രെന്റിനെക്കുറിച്ചുള്ള പരാമർശം. 

സ്വന്തം ശരീരം തെറ്റായി മാർക്കറ്റ് ചെയ്യുമ്പോൾ വരുന്ന കമന്റുകളെ ബോഡി ഷെയ്മിം​ഗ് ആയി കാണാൻ പറ്റില്ലെന്ന് ഫറ ഷിബ്ല പറയുന്നത്. “ശരീരത്തെ മാർക്കറ്റ് ചെയ്ത് ഒരു ട്രെൻഡ് ഉണ്ടാക്കുന്നു. ട്രെൻഡ് ആകുമ്പോൾ മറ്റുള്ളവർക്കും അങ്ങനെ ചെയ്യാൻ തോന്നും. ഇവർക്കിങ്ങനെ ചെയ്യാമെങ്കിൽ നമുക്ക് അതിനെക്കുറിച്ച് പറഞ്ഞൂ‌ടെ എന്ന് തോന്നും. അവരത് മാർക്കറ്റ് ചെയ്യുമ്പോൾ നമുക്കതിനെ ബോഡി ഷെയിം ചെയ്യാം എന്ന് തോന്നാം. വരുന്ന പെൺകുട്ടികളും ഞാനെന്റെ ബോഡിയാണ് മാർക്കറ്റ് ചെയ്യേണ്ടത് എന്ന് തോന്നാം.” ഫറ കൂട്ടിച്ചേർത്തു.

സൗന്ദര്യം എല്ലാവരും ആസ്വദിക്കുന്നതാണ്. പക്ഷെ അത് മാത്രമാണ് ഞാനെന്ന് പറഞ്ഞ് പ്രൊജക്ട് ചെയ്യുമ്പോൾ അത് മോശമാണെന്ന് തോന്നിയിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുമ്പോൾ ഇതൊരു ബോഡി ഷെയ്മിം​ഗ് ആകുമോ എന്ന് ചിന്തിക്കാറുണ്ട്. പക്ഷെ ഇത് ചെയ്യുന്നവർക്കും കാണുന്നവർക്കും അറിയാം അത് നാച്വറൽ അല്ലെന്ന്. അതിനൊരു സാധ്യതയുമില്ല. നാച്വറൽ ആകണമെന്നൊന്നും ഇല്ല. കഥാപാത്രങ്ങൾക്ക് വേണ്ടി കൂന് വെക്കുന്നവരും പല്ല് വെക്കുന്നവരും ഉണ്ട്. ഫറ പറയുന്നു. 

ഇപ്പോള്‍ നായികയാകാന്‍ ഒരു പ്രത്യേക ബോഡി ഷേപ്പ് വേണം എന്നൊന്നും സംവിധായകരോ എഴുത്തുകാരോ ഡിമാന്റ് ചെയ്യുന്നില്ലെന്ന് ഫറ പറയുന്നു. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശരീരത്തില്‍ മാറ്റം വരുത്തിയാലും, നിലനില്‍പിന് വേണ്ടി സ്വയം മാറാത്ത ഒരുപാട് നടിമാരുണ്ട്. ചെയ്യുന്ന തൊഴിലിനെ മാനിച്ച്, അതിന് വേണ്ടി എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യുന്ന, സ്വയം മോള്‍ഡ് ചെയ്ത് എടുക്കുന്ന ഒരുപാട് ആര്‍ട്ടിസ്റ്റുകളെ എനിക്കറിയാം. പക്ഷെ അതിനിടയില്‍ ചിലര്‍ ശരീരം മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനോട് എനിക്ക് യോജിപ്പില്ലെന്നും ഫറ വ്യക്തമാക്കി. 

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ലുക്കുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

2 hours ago

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ശരണ്യ ആനന്ദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…

2 hours ago

അടിപൊളി പോസുമായി ഗായത്രി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

2 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ അടിപൊളിയായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്‌റ്റൈലിഷ് പോസുമായി അനുമോള്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago