Categories: latest news

ജാൻവിയെ ഗർഭം ധരിക്കുമ്പോൾ ശ്രീദേവി വിവാഹിതയായിരുന്നില്ല!

ബോളിവുഡിലെ താരകുടുംബങ്ങളിൽ മുൻനിരയിൽ തന്നെയാണ് ബോണി കപൂർ-ശ്രീദേവിയുടേത്. വലിയ വിവാദങ്ങൾക്കാണ് ഇരുവരുടെയും വിവാഹം വഴിതെളിച്ചത്. 1996 ലായിരുന്നു ബോണിയുടേയും ശ്രീദേവിയുടേയും വിവാഹം. പക്ഷെ ആ വാര്‍ത്ത ഇരുവരും മാസങ്ങളോളം രഹസ്യമാക്കി വച്ചു. ബോണി വിവാഹതിനായിരുന്നുവെന്നതായിരുന്നു ഇതിന് പ്രധാന കാരണം. ജാൻവിയെ ഗർഭം ധരിക്കുന്നതോടെയാണ് ഇരുവരും ബന്ധം വെളിപ്പെടുത്തിയത്. മോണ ഷൗരിയായിരുന്നു ബോണിയുടെ ആദ്യ ഭാര്യ.

അതേസമയം താൻ ആദ്യ ഭാര്യയെ ചതിച്ചിട്ടില്ലെന്നും എന്നും സത്യസന്ധനായിരുന്നുവെന്നാണ് ബോണി കപൂര്‍ പറയുന്നു. ”ഞാന്‍ വളരെ കരുത്തനായ ഫാമിലി മാന്‍ അല്ല. ഞാന്‍ വളരെ സിമ്പിളായ ഫാമിലി മാന്‍ ആണ്. കരുതലുള്ള മകനും സഹോദരനുമാണ്. എന്റെ ഭാര്യയുടെ ഭര്‍ത്താവാണ്. എന്റെ മക്കളായ അര്‍ജുന്റേയും അന്‍ഷുലയുടേയും ജാന്‍വിയുടേയും ഖുഷിയുടേയും അച്ഛനാണ്.” ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ബോണി കപൂർ പറഞ്ഞു. തനിക്ക് ചുറ്റുമുള്ളവരോടെല്ലാം സത്യസന്ധനായിരുന്ന വ്യക്തി എന്നാകും തന്നെ വിശേഷിപ്പിക്കാന്‍ ഏറ്റവും എളുപ്പം സാധിക്കുന്ന രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ശ്രീദേവിയുടെ മരണവും ഏറെ ചർച്ചയായിരുന്നു. ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ വീണായിരുന്നു താരത്തിന്റെ മരണം. ശ്രീദേവിയെ പോലൊരു താരത്തിന്റെ മരണം രാജ്യം ചര്‍ച്ച ചെയ്ത വലിയ വിവാദമായി മാറി. അന്ന് മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനാണ് ബോണി കപൂര്‍ വിധേയനായത്.

“എന്റേയും ശ്രീദേവിയുടേയും വിവാഹം നടക്കുന്നത് ജൂണ്‍ രണ്ടിന് ഷിര്‍ദിയില്‍ വച്ചാണ്. ഞങ്ങള്‍ ആ രാത്രി അവിടെ തന്നെയാണ് ചെലവിട്ടത്. 1997 ജനുവരിയില്‍ അവള്‍ ഗര്‍ഭിണിയാണെന്നത് വ്യക്തമായി കാണാന്‍ പറ്റുന്ന അവസ്ഥയായതോടെ, മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ ഞങ്ങള്‍ പരസ്യപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. പൊതുജനങ്ങളുടെ മുന്നില്‍ ഞങ്ങള്‍ വിവാഹം കഴിക്കുന്നത് 1997 ജനുവരിയിലാണ്. ഇപ്പോഴും ജാന്‍വിയെ ഗര്‍ഭം ധരിക്കുന്നത് വിവാഹത്തിന് മുമ്പാണെന്ന് എഴുതുന്ന ചിലരുണ്ട്” എന്നും ബോണി കപൂര്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago