Categories: latest news

വീട് നോക്കുന്നതും ഒരു വലിയ ടാസ്‌ക്കാണ്, പക്ഷേ സിനിമ ഉപേക്ഷിക്കില്ല: സ്‌നേഹ

തെന്നിന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്‌നേഹ. 2000 ല്‍ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളചിത്രത്തില്‍ ഒരു സഹ നടിയുടെ വേഷത്തില്‍ അഭിനയിച്ചിട്ടാണ് സ്‌നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് ആ വര്‍ഷം തന്നെ തമിഴ് ചിത്രമായ എന്നവലെ എന്ന ചിത്രത്തില്‍ മാധവനോടൊപ്പം അഭിനയിച്ചു.

2002ല്‍ സ്‌നേഹയുടെ എട്ട് ചിത്രങ്ങള്‍ പുറത്തിറങ്ങി. ഇതില്‍ പല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. പിന്നീട് കന്നടയിലും ചില ചിത്രങ്ങളില്‍ സ്‌നേഹ അഭിനയിച്ചു. 2003, 2004 വര്‍ഷങ്ങളില്‍ ധാരാളം ശ്രദ്ധേയ ചിത്രങ്ങളില്‍ സ്‌നേഹ അഭിനയിച്ചു. 2004 ല്‍ അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. രാധ ഗോപലത്തിലെ അഭിനയത്തിന് നന്ദി സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു.

ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സ്‌നേഹ. വിവാഹശേഷം പലരും സിനിമ ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ സ്‌നേഹ അതിന് തയ്യാറായില്ല. ജോലി ചെയ്യുന്ന എല്ലാ വീട്ടമ്മമാരെയും പോലെയാണ് ഞാനും എനിക്ക് മാത്രം ഒരു പ്രത്യേകതയും ഇല്ല. എന്നെ സംബന്ധിച്ച് സിനിമ എനിക്കൊരു പ്രൊഫഷനാണ്… എന്റെ ജോലിയാണ്. വീട് നോക്കുന്നത് എന്താണ് ഇത്ര വലിയ കാര്യമെന്ന് എല്ലാവരും ചോദിയ്ക്കും. അത് ഒരു വലിയ ടാസ്‌ക്കാണ്. പക്ഷെ വളരെ മനോഹരവുമാണ്. ഒരു ഭാര്യയായും അമ്മയായും വീട്ടുകാരിയായും നില്‍ക്കാനും ജോലി ചെയ്യാനും പറ്റുക എന്നത് വലിയ സംഭവം തന്നെയാണ്. കല്യാണ സമയത്തും മക്കള്‍ക്ക് വേണ്ടിയും എല്ലാം ഞാന്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിട്ടുണ്ട് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

5 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

10 hours ago