Unni Mukundan
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ‘മാര്‍ക്കോ’ എന്നാണ് ചിത്രത്തിന്റെ പേര്. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദും അബ്ദുള്‍ ഗദാഫും ചേര്‍ന്നാണ് നിര്‍മാണം. 2024 ല്‍ ചിത്രം തിയറ്ററുകളിലെത്തും.
കൈയില്‍ സിഗരറ്റുമായി മാസ് ലുക്കിലാണ് ഉണ്ണി മുകുന്ദനെ ടൈറ്റില്‍ പോസ്റ്ററില്‍ കാണുന്നത്. ഹനീഫ് അദേനിയുടെ തന്നെ മുന്‍ ചിത്രമായ മിഖായേലില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന്റെ പേരാണ് മാര്‍ക്കോ. ഈ കഥാപാത്രത്തെ നായകനാക്കിയാണ് ഹനീഫ് അദേനി ഇപ്പോള്‍ സിനിമ ഒരുക്കുന്നത്. നിവിന്‍ പോളിയായിരുന്നു മിഖായേലില്‍ നായകന്‍.
മിഖായേല്‍ ബോക്സ്ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും ഉണ്ണി മുകുന്ദന്റെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ അദ്ദേഹത്തിന്റെ വില്ലനിസം നിങ്ങള്‍ കണ്ടു, ഇനി ഹീറോയിസത്തിനു സാക്ഷ്യം വഹിക്കൂ’ എന്ന ക്യാപ്ഷനോടെയാണ് ഹനീഫ് അദേനി മാര്‍ക്കോയുടെപോസ്റ്റര്‍ പങ്കുവെച്ചത്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര് ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…