തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ മുൻനിരയിൽ തന്നെയാണ് തമന്ന ഭാട്ടിയയും. അഭിനയത്തിനും ഡാൻസിലുമെല്ലാം മികവ് തെളിയിച്ച തമന്ന ഇതിനോടകം തന്നെ പല സൂപ്പർ ഹിറ്റുകളുടെയും ഭാഗമായിട്ടുണ്ട്. തെലുങ്കിലെയും തമിഴിലെയും സൂപ്പർ താരങ്ങളോടൊപ്പം സ്ക്രീൻസ്പെയ്സ് പങ്കുവെച്ച താരത്തിന്റെ ഏറ്റവും പുതിയ പ്രതികരണം സിനിമലോകത്ത് തന്നെ വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
പുരുഷാധിപത്യം നിറഞ്ഞ സിനിമകളാണ് തെന്നിന്ത്യൻ സിനിമകളിൽ ഏറെയെന്ന് തമന്ന പറയുന്നു. ഫിൽംഫെയർ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ദക്ഷിണേന്ത്യയിൽ നിന്നുള്ള സിനിമകളിൽ അടുത്തിടെയായി താരം അത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ബോളിവുഡിലേക്കുള്ള തമന്നയുടെ ചുവടുമാറ്റം ചർച്ചയാകുന്നതിനിടെയാണ് പ്രതികരണമെന്നതും ശ്രദ്ധേയമാണ്. അതേസമയം നടിയുടെ പരാമർശം വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.
തമിഴ്, തെലുങ്ക് സിനിമ ലോകത്ത് സജീവസാനിധ്യമായ തമന്ന മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. തമന്നയെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത് ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ച ശേഷമാണ്. അതിലെ മാതു എന്ന കഥാപാത്രം ഇന്നും മലയാളികളുടെ നെഞ്ചിലുണ്ട്. ഫിറ്റ്നെസിൽ സിനിമ താരങ്ങൾക്കിടയിൽ പുതിയ ട്രെൻഡ് സെറ്റ് ചെയ്യുന്നതിലടക്കം തമന്ന വലിയ പങ്കുവഹിച്ചിട്ടുണ്ട്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…