Categories: latest news

ഒരിക്കലും അഭിനയിക്കില്ലയെന്ന് തോന്നിയിട്ടില്ല, പക്ഷെ! സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ കാരണം വ്യക്തമാക്കി സംഗീത

മലയാളി സിനിമ പ്രേക്ഷകർ അത്രവേഗം മറക്കാനിടയുള്ള മുഖവും പേരുമല്ല സംഗീതയുടേത്. ഒരുക്കാലത്ത് മോളിവുഡിലെ വമ്പൻ ഹിറ്റുകളുടെയെല്ലാം ഭാഗമായ നായിക. അഭിനയ മികവുകൊണ്ടും ഭാവ പ്രകടനങ്ങൾക്കൊണ്ടും മലയാളി മനസിൽ തന്റേതായ ഇടമുറപ്പിക്കാൻ സംഗീതയ്ക്ക് സാധിച്ചു. ചിന്താവിഷ്ടയായ ശ്യാമള, ക്രൈം ഫയൽ, വാഴുന്നോർ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ കഥാപാത്രങ്ങൾ അതിന് അവരെ സഹായിക്കുകയും ചെയ്തു. ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിൽ വമ്പൻ തിരിച്ചുവരവ് നടത്തുകയാണ് അവർ. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേറിലൂടെയാണ് മടങ്ങി വരവ്. 

ഇത്രയും വലിയ ഇടവേളയ്ക്ക് കാരണം മറ്റ് പ്രയോറീറ്റീസായിരുന്നെന്നാണ് സംഗീത തന്നെ പറയുന്നത്. “ ഒരിക്കലും അഭിനയിക്കില്ല എന്ന് എനിക്ക് തോന്നിയിട്ടില്ല. ഓരോ ഓഫറുകളും വരുമ്പോൾ എനിക്ക് പ്രയോറിറ്റി മകളും കുടുംബവും ആയിരുന്നു. മകളുടെ എക്സാം, മകളുടെ കാര്യങ്ങൾ,അവളുടെ ഹെൽത്ത് ഒക്കെ ആയിരുന്നു ഞാൻ കൂടുതലും നോക്കിയത്.” ഇന്ത്യയിൽ തന്നെയുണ്ടായിരുന്നുവെന്നും പിന്നീട് മകളുടെയും കുടുംബത്തിന്റെയുമൊപ്പമായിരുന്നുവെന്നും അവർ വ്യക്തമാക്കി. 

അതേസമയം സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും സംഗീത മനസ് തുറന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷം മടങ്ങി വരുമ്പോൾ എല്ലാം മാറ്റങ്ങളാണ്. അഭിനയിക്കാൻ പറയുന്നത് മാത്രം മാറിയിട്ടില്ല. ബാക്കി ടെക്നിക്കൽ സൈഡുകൾ എല്ലാം നല്ല മാറ്റങ്ങൾ ആയിരുന്നു. അഭിനയത്തിന് ഇടവേള നൽകിയപ്പോഴും സിനിമയിൽ നിന്ന് അകലാൻ താരത്തിന് സാധിച്ചിരുന്നില്ലയെന്നതാണ് മറ്റൊരു വസ്തുത. ഇക്കാലയളവിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം കാണാറുണ്ടായിരുന്നുവെന്ന് സംഗീത ഏഷ്യനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി അതിഥി

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ അതിഥി രവി.…

1 hour ago

അടിപൊളി ചിത്രങ്ങളുമായി നമിത

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ നമിത പ്രമോദ്.…

1 hour ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ രജിഷ വിജയന്‍.…

1 hour ago

സാരിയില്‍ മനോഹരിയായി വിന്‍സി

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി.…

1 hour ago

ഗ്ലാമറസ് പോസുമായി അപര്‍ണ തോമസ്

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago