Categories: latest news

സ്റ്റൈലിഷ് ലുക്കിൽ ഗ്രേസ് ആന്റണി; വീഡിയോ

ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് എത്തിയ ഗ്രേസ് ആന്റണി തന്റെ പ്രകടന മികവുകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. വ്യത്യാസ്ഥങ്ങളായ വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

ഇൻസ്റ്റഗ്രാമിൽ അടിക്കടി ചിത്രങ്ങളും റീൽസും പങ്കുവെക്കാറുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രവും വൈറലാവുകയാണ്. അഭിനയത്തിന് ഒരു ചെറിയ ഇടവേളയെടുത്ത് യാത്രയിലാണ് താരം. ഈ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് ഗ്രേസ് ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫ്ലോറൽ ഡിസൈനിലുള്ള ഷർട്ടും ഷോർട്ട് സ്കേർട്ടുമാണ് താരത്തിന്റെ വേഷം. മൈസൂർ നഗരത്തിൽ നിന്നും ഹോട്ടൽ ലോബിയിൽ നിന്നുമെല്ലാം താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നുണ്ട്.

2019ൽ പുറത്തിറങ്ങിയ കുമ്പളിങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സിമി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. തമാശയിലെ സഫിയ എന്ന കഥാപാത്രവും മോളിവുഡിൽ പുതിയ അഭിനയ സാധ്യതകൾ തുറന്ന് കാണിക്കുന്നതായിരുന്നു.

2021ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം കനകം കാമിനി കലഹത്തിലൂടെ ഹാസ്യ നായിക എന്ന നിലയിൽ ഗ്രേസ് തന്റെ റോൾ അടിവരയിട്ടു. അതിനിടയിൽ കെ-നോളജ് എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധായികയുടെ കുപ്പായവും അണിഞ്ഞു ഗ്രേസ്.

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

38 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

42 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

46 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago