Categories: latest news

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍; നായികയായി മഞ്ജു

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായക വേഷത്തില്‍ എത്തും. രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ടയിലാണ് മഞ്ജുവും കുഞ്ചാക്കോ ബോബനും അവസാനമായി ഒന്നിച്ചഭിനയിച്ചത്. മാത്രമല്ല കുഞ്ചാക്കോ ബോബനും മഞ്ജുവും ആദ്യമായാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ ഭാഗമാകുന്നത്.

ചിത്രത്തിന്റെ പ്രഖ്യാപനം ഉടനുണ്ടാകും. ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം. മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ വര്‍ക്കുകള്‍ക്ക് ശേഷമായിരിക്കും ലിജോ ഈ സിനിമയുടെ പണിപ്പുരയിലേക്ക് കടക്കുക. മലൈക്കോട്ടൈ വാലിബന്‍ 2024 ജനുവരി 25 ന് തിയറ്ററുകളിലെത്തും.

അതേസമയം കുഞ്ചാക്കോ ബോബന്റെ വരാനിരിക്കുന്ന സിനിമകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മികച്ച സംവിധായകര്‍ക്കൊപ്പമെല്ലാം കുഞ്ചാക്കോ ബോബന് സിനിമകളുണ്ട്. ടിനു പാപ്പച്ചന്‍, അമല്‍ നീരദ് എന്നിവരുടെ അടുത്ത ചിത്രങ്ങളിലും കുഞ്ചാക്കോ ബോബന്‍ തന്നെയാണ് നായകന്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും പോലെ ഇത്രയും മികച്ച പ്രൊജക്ടുകള്‍ ഇല്ല എന്നാണ് ആരാധകര്‍ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

3 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago