Categories: latest news

ചിരിയഴകിൽ ശ്രുതി രജനികാന്ത്; ചിത്രങ്ങൾ കാണാം

ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയിൽ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.

ചക്കപ്പഴത്തിലെ ഉറക്കം തൂങ്ങി പൈങ്കിളിയല്ല എന്നാൽ സമൂഹ മാധ്യമങ്ങളിൽ ശ്രുതി. തന്റെ ആരാധകരുമായി സംവദിക്കുകയും പോസ്റ്റുകളും റീലുകളും അടിക്കടി പങ്കുവെക്കുകയും ചെയ്യുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വൈറലാവുകയാണ്.

ഗ്ലാമറസ് ലുക്കിൽ ക്യാമറയ്ക്ക് പോസ് ചെയ്യുകയാണ് താരം. മുൻപും ഇത്തരത്തിലുള്ള കിടിലൻ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ശ്രുതി ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഭിനയത്തിൽ നിന്നും ഇപ്പോഴിത പുതിയൊരു മേഖലയിൽകൂടി എത്തിപ്പെട്ടിരിക്കുകയാണ് ശ്രുതി. മോഡലിങ്ങിലും നൃത്തത്തിലും ഷോ അവതരണത്തിലുമെല്ലാം തിളങ്ങിയ താരം റേഡിയോ ജോക്കിയായി പുതിയൊരു കരിയറിനുകൂടി തുടക്കം കുറിച്ചിരിക്കുന്നു.

സിനിമാ – സീരിയൽ രംഗത്ത് സജീവമായിരുന്ന ശ്രുതി രജനീകാന്തിന് വലിയ ബ്രേക്കാണ് ചക്കപ്പഴം പരമ്പരയിലൂടെ കൈവന്നത്. പൈങ്കിളി എന്ന കഥാപാത്രം ഹിറ്റായതോടെ ഇൻസ്റ്റഗ്രാമിലടക്കം നിരവധി ആരാധകരേയും താരത്തിന് ലഭിക്കുകയുണ്ടായി.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago