Categories: latest news

ഇത് കല്യാണമല്ല, സിനിമയുടെ പൂജ; പാപ്പരാസികള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി സായ് പല്ലവി

തന്റെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് നടി സായ് പല്ലവി. താരത്തിന്റെ വിവാഹം കഴിഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഒരാള്‍ക്കൊപ്പം മാലയിട്ടു നില്‍ക്കുന്ന ചിത്രമാണ് ഈ വ്യാജ വാര്‍ത്തകള്‍ക്ക് വഴിയൊരുക്കിയത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അടക്കം സായ് പല്ലവി വിവാഹിതയായി എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു.

യഥാര്‍ഥത്തില്‍ ഒരു സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ശിവ കാര്‍ത്തികേയന്‍ നായകനായെത്തുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയാണ്. സായ് പല്ലവിക്കൊപ്പം ചിത്രത്തിലുള്ളതും ഈ സംവിധായകന്‍ രാജ്കുമാറാണ്. പൂജാ ചടങ്ങുകളുടെ ഭാഗമായാണ് ഇരുവരും മാല അണിഞ്ഞത്. മേയ് ഒന്‍പതിന് രാജ്കുമാര്‍ പെരിയസാമി തന്നെയാണ് സായ് പല്ലവിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഈ ചിത്രം എക്സില്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തത്. രാജ്കുമാര്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ സിനിമയുടെ ക്ലാപ്പ് ബോര്‍ഡ് കാണാം. ഇത് ഒഴിവാക്കി രാജ്കുമാറും സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്‌തെടുത്താണ് ഈ ചിത്രം പ്രചരിപ്പിച്ചത്.

‘സത്യസന്ധമായി പറഞ്ഞാല്‍, കിംവദന്തികളെ ഞാന്‍ മുഖവിലയ്ക്ക് എടുക്കാറില്ല. പക്ഷേ കുടുംബത്തെ പോലെ കാണുന്ന സുഹൃത്തുക്കളില്‍ നിന്ന് ആകുമ്പോള്‍ ഞാന്‍ സംസാരിക്കണം. സിനിമയുടെ പൂജാ ചടങ്ങില്‍ നിന്നുള്ള ചിത്രം മുറിച്ചെടുത്ത് അത്ര നല്ല ഉദ്ദേശത്തോടെയല്ലാതെ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് സന്തോഷകരമായ പ്രഖ്യാപനങ്ങള്‍ അറിയിക്കാനുള്ളപ്പോള്‍ ഒരു ജോലിയും ഇല്ലാത്തവരുടെ ഇത്തരം പ്രവൃത്തികള്‍ക്ക് വിശദീകരണം നല്‍കേണ്ടി വരുന്നത് ഏറെ നിരാശപ്പെടുത്തുന്നു. ഇത്തരത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് തികച്ചും നീചമായ കാര്യമാണ്’ സായ് പല്ലവി പറഞ്ഞു

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

43 minutes ago

വീണ്ടും ബാലിയില്‍ ആഘോഷിച്ച് അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

46 minutes ago

അതീവ ഗ്ലാമറസ് പോസുമായി അഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

വെള്ളയില്‍ ഗംഭീര ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ കിടിലനായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…

1 hour ago