Categories: latest news

കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളിലെത്താന്‍ ഒരാഴ്ച കൂടി; മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ച് അറിയാം

മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളിലേക്ക്. സെപ്റ്റംബര്‍ 28 ന് ചിത്രം റിലീസ് ചെയ്യും. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ സെന്‍സറിങ് ഇന്നലെയാണ് പൂര്‍ത്തിയായത്. വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റ പേര്. മുഹമ്മദ് ഷാഫിയുടേതാണ് കഥ. നടന്‍ കൂടിയായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം സുഷിന്‍ ശ്യാം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ പുറത്തിറക്കിയിരിക്കുന്നു. ഇന്‍വസ്റ്റിഗേഷന്‍ ഴോണറിലാണ് ചിത്രത്തിന്റെ കഥ പറച്ചിലെന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്.

Kannur Squad

മമ്മൂട്ടിയുടെ അവസാന തിയറ്റര്‍ റിലീസുകളായ ക്രിസ്റ്റഫറും പാന്‍ ഇന്ത്യന്‍ ചിത്രമെന്ന ലേബലില്‍ എത്തിയ ഏജന്റും സാമ്പത്തികമായി വന്‍ പരാജയമായിരുന്നു. കാതല്‍, ബസൂക്ക, ഭ്രമയുഗം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

കിടപ്പിലായി; അപകടെത്തുറിച്ച് സ്‌നേഹ

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…

6 hours ago

അതിഗംഭീര ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

പുതിയ ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago