Categories: latest news

ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് കളക്ഷനും മറികടന്ന് ആര്‍ഡിഎക്‌സ്; ഇനി മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം !

നീരജ് മാധവ്, ആന്റണി പെപ്പെ, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്‌സ്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. കുടുംബപ്രേക്ഷകരും യുവാക്കളും ചിത്രത്തെ ഏറ്റെടുക്കുന്ന കാഴ്ചയാണ് തിയറ്ററുകളില്‍ കണ്ടത്. ഇപ്പോള്‍ ഇതാ സൂപ്പര്‍താര ചിത്രങ്ങളുടെയെല്ലാം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ആര്‍ഡിഎക്‌സ് ജൈത്രയാത്ര തുടരുകയാണ്.

ആര്‍ഡിഎക്‌സിന്റെ കളക്ഷന്‍ 81 കോടി കടന്നു. ദുല്‍ഖര്‍ ചിത്രം കുറുപ്പിനെ മറികടന്ന് മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച സിനിമകളില്‍ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ് ആര്‍ഡിഎക്‌സ്. നാലാം സ്ഥാനത്തുള്ള ഭീഷ്മ പര്‍വ്വത്തെയും ആര്‍ഡിഎക്‌സ് ഉടന്‍ മറികടന്നേക്കും.

കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കിയെടുത്ത ജൂഡ് ആന്റണി ചിത്രം 2018, മോഹന്‍ലാല്‍ ചിത്രങ്ങളായ പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങളാണ് യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളില്‍.

അനില മൂര്‍ത്തി

Recent Posts

ഭർത്താവിനും മകനുമൊപ്പമുള്ള ഓണച്ചിത്രങ്ങളുമായി നടി മിത്ര കുര്യൻ

'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…

18 hours ago

കറുപ്പിൽ തിളങ്ങി നിമ്മി അരുൺഗോപൻ, പുതിയ ഫോട്ടോഷൂട്ട് വൈറൽ!

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

18 hours ago

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…

1 day ago