Categories: latest news

റഹ്മാനെ ചീത്തവിളിച്ച് ആരാധകര്‍; കാരണം ഇതാണ്

ഇന്ത്യയില്‍ സംഗീത പ്രേമികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സംഗീത നിശയാണ് എ.ആര്‍.റഹ്മാന്‍ ഷോ. രാജ്യത്തെ ഏത് കോണില്‍ ആണെങ്കിലും റഹ്മാന്‍ ഒരുക്കുന്ന സംഗീത നിശ കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്താറുണ്ട്. എന്നാല്‍ ചെന്നൈയില്‍ സെപ്റ്റംബര്‍ 10 ഞായറാഴ്ച നടന്ന എ.ആര്‍.റഹ്മാന്‍ സംഗീതനിശ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. എന്താണ് എ.ആര്‍.റഹ്മാന്‍ ഷോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എന്ന് നോക്കാം..!

‘മറക്കുമാ നെഞ്ചം’ എന്നാണ് ചെന്നൈ ആദിത്യറാം പാലസ് സിറ്റിയില്‍ സംഘടിപ്പിച്ച സംഗീത നിശയുടെ പേര്. സെപ്റ്റംബര്‍ 10 ഞായറാഴ്ചയായിരുന്നു പരിപാടി. ഏകദേശം അരലക്ഷത്തോളം ആളുകളാണ് ടിക്കറ്റുകളുമായി സംഗീത നിശ കാണാന്‍ ഒഴുകിയെത്തിയത്. എന്നാല്‍ വെറും 25,000 പേര്‍ക്ക് ഇരിക്കാനുള്ള സജ്ജീകരണം മാത്രമേ സംഗീത നിശ സംഘടിപ്പിച്ച സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. ഇതാണ് പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം.

ടിക്കറ്റുകളുമായി എത്തിയ പലര്‍ക്കും സംഗീതനിശ കാണാന്‍ കയറാന്‍ സാധിച്ചില്ല. 50,000 രൂപയ്ക്കാണ് വിഐപി ടിക്കറ്റുകള്‍ വിറ്റഴിച്ചത്. എന്നാല്‍ ഓഡിറ്റോറിയത്തില്‍ വിഐപി കസേരകള്‍ പോലും ഇല്ലായിരുന്നു എന്നാണ് ആരോപണം. പല സ്ത്രീകളും തിരക്കിനിടയില്‍ തങ്ങള്‍ക്കെതിരെ മോശം പെരുമാറ്റങ്ങള്‍ ഉണ്ടായെന്ന് ആരോപിക്കുന്നു. സംഘാടകര്‍ക്ക് പറ്റിയ പിഴവുകളാണ് സംഗീതനിശ മോശമാകാന്‍ കാരണമെന്നാണ് പ്രധാന ആരോപണം.

എന്നാല്‍ സംഘാടകര്‍ 46,000 കസേരകള്‍ ഒരുക്കിയെന്നാണ് എ.ആര്‍.റഹ്മാന്‍ ദ ഹിന്ദുവിനോട് പ്രതികരിച്ചത്. ഒരു ഭാഗത്ത് ഇരിക്കാന്‍ ആരും തയ്യാറായില്ലെന്നും അതുകൊണ്ടാണ് പൊലീസിന് സദസ് നിറഞ്ഞതുപോലെ തോന്നിയതെന്നുമാണ് റഹ്മാന്‍ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

22 hours ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

22 hours ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

22 hours ago

തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായി; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

22 hours ago

മകളുടെ കാര്യത്തില്‍ ചിലത് തെറ്റായി പോയി; മേഘ്‌നയുടെ അമ്മ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…

22 hours ago

നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടു; ദയ സുജിത്ത് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

23 hours ago