Categories: latest news

കേട്ടത് ശരി തന്നെ, ലോകേഷും രജനിയും ഒന്നിക്കുന്നു; ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം !

തെന്നിന്ത്യന്‍ ആരാധകരെ ആവേശത്തിലാക്കി തലൈവര്‍ രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. സണ്‍ പിക്‌ചേഴ്‌സാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ‘തലൈവര്‍ 171’ പ്രഖ്യാപിച്ചത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജാണ് സംവിധാനം. അനിരുദ്ധാണ് സംഗീതം.

ലോകേഷും രജനിയും ഒന്നിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമാകുന്നത് ഇപ്പോഴാണ്. മലയാളത്തില്‍ നിന്ന് നടന്‍ ബാബു ആന്റണി ഈ ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് തിരക്കഥ.

കമല്‍ഹാസന്‍, വിജയ് എന്നിവര്‍ക്കൊപ്പമെല്ലാം ലോകേഷ് സിനിമ ചെയ്തിട്ടുണ്ട്. ആദ്യമായാണ് രജനിക്കൊപ്പം ഒന്നിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ ആണ് രജനിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം. ജയിലര്‍ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago