Thalaivar 171
തെന്നിന്ത്യന്‍ ആരാധകരെ ആവേശത്തിലാക്കി തലൈവര്‍ രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. സണ്‍ പിക്‌ചേഴ്‌സാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ‘തലൈവര്‍ 171’ പ്രഖ്യാപിച്ചത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജാണ് സംവിധാനം. അനിരുദ്ധാണ് സംഗീതം.
ലോകേഷും രജനിയും ഒന്നിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമാകുന്നത് ഇപ്പോഴാണ്. മലയാളത്തില്‍ നിന്ന് നടന്‍ ബാബു ആന്റണി ഈ ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് തിരക്കഥ.
കമല്‍ഹാസന്‍, വിജയ് എന്നിവര്‍ക്കൊപ്പമെല്ലാം ലോകേഷ് സിനിമ ചെയ്തിട്ടുണ്ട്. ആദ്യമായാണ് രജനിക്കൊപ്പം ഒന്നിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ ആണ് രജനിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം. ജയിലര്‍ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…