Bramayugam
മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഭ്രമയുഗം’. മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റെഡ് റെയ്ന്‍, ഭൂതകാലം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവനാണ്. അര്‍ജുന്‍ അശോകന്‍ ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഈ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ആസിഫ് അലിയാണ്. ഒരു അഭിമുഖത്തില്‍ ആസിഫ് അലി തന്നെയാണ് ഇതേ കുറിച്ച് വെളിപ്പെടുത്തിയത്. മമ്മൂട്ടി ഈ ചിത്രം ചെയ്യുമെന്ന് താന്‍ കരുതിയില്ലെന്നും ഒരു എക്സ്ട്രാ ഓര്‍ഡിനറി ചിത്രമായിരിക്കും ഭ്രമയുഗമെന്നും ആസിഫ് പറഞ്ഞു.
‘ ഭൂതകാലത്തിന്റെ സംവിധായകന്‍ ചെയ്യുന്ന പുതിയ ചിത്രം, ഭ്രമയുഗത്തില്‍ ഞാനാണ് ഒരു കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. പക്ഷേ അതിന്റെ ഡേറ്റ് നീട്ടിയപ്പോള്‍ എന്റെ ഡേറ്റുമായി ചേരാതെ വന്നു. പക്ഷേ ആ സിനിമ ചെയ്യാനുള്ള മമ്മൂക്കയുടെ തീരുമാനം അവിശ്വസനീയമാണ്. കാരണം ഒരിക്കലും ആ സിനിമ മമ്മൂക്ക ചെയ്യുമെന്ന് ഞാന്‍ ഓര്‍ത്തില്ല. മമ്മൂക്കയുടെ അടുത്ത എക്സ്ട്രാ ഓര്‍ഡിനറി സിനിമയാണ് അത്. അര്‍ജുന്‍ അശോകന്‍ ചെയ്യേണ്ടിയിരുന്ന കഥാപാത്രമാണ് ഞാന്‍ ചെയ്യേണ്ടിയിരുന്നത്,’ ആസിഫ് അലി പറഞ്ഞു.
ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് പ്രിന്റായാണ് ഭ്രമയുഗം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…