Categories: latest news

‘നിങ്ങളുടെ കാഴ്ചപ്പാട് ശരിയല്ല’; മോശം കമന്റിനു മറുപടിയുമായി ആര്യ

ഓണക്കാലത്ത് സിനിമാ താരങ്ങള്‍ പങ്കുവെച്ച ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതില്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത് നടി ആര്യ ബാബുവിന്റെ ഫോട്ടോഷൂട്ടാണ്. എന്നാല്‍ പതിവ് പോലെ ആര്യയുടെ ചിത്രങ്ങള്‍ക്ക് താഴെ ചിലര്‍ മോശം കമന്റുകളുമായി രംഗത്തെത്തി. അതില്‍ ഒരാള്‍ക്ക് ആര്യ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

ആര്യയുടെ ഫോട്ടോഷൂട്ടിനെ ബി ഗ്രേഡ് സിനിമകളോട് ഉപമിച്ചിരിക്കുകയാണ് ഒരാള്‍. മിക്ക ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളുടേയും ഓണം പോസ്റ്റ് ബി ഗ്രേഡ് പടങ്ങളുടെ സീന്‍ പോലെ ഉണ്ടെന്നാണ് ഇയാളുടെ കമന്റ്. വൃത്തികേട് എന്നാണ് ആര്യയുടെ ചിത്രത്തിനു താഴെ ഇയാള്‍ കമന്റ് ചെയ്തത്.

Arya Babu

ഒരു ഫ്രെയിമിലെ സൗന്ദര്യം അത് കാണുന്ന ആളുടെ കണ്ണിലാണുള്ളത്. അത് നിങ്ങളുടേയും നിങ്ങളുടെ കാഴ്ചപ്പാടിനേയും ആശ്രയിച്ചിരിക്കും. ഹാപ്പി ഓണം എന്നായിരുന്നു ആ കമന്റിന് ആര്യ നല്‍കിയ മറുപടി.ആ ബ്ലൗസ് തിരിച്ചാണിട്ടിരുന്നതെങ്കില്‍ തകര്‍ത്തേനെ എന്ന് കമന്റ് ചെയ്ത ആള്‍ക്കും ആര്യ മറുപടി നല്‍കി. ഒട്ടും മടിക്കണ്ട. താന്‍ ധൈര്യമായിട്ട് ഇട്ടു നടന്നോ. ആരും നിന്നെ ജഡ്ജ് ചെയ്യാന്‍ പോകുന്നില്ല. അത് നിങ്ങളുടെ ചോയ്‌സ് ആണെന്നായിരുന്നു ആര്യ അയാള്‍ക്ക് മറുപടി നല്‍കിയത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

മനോഹരിയായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഗംഭീര ചിത്രങ്ങളുമായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

7 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

7 hours ago

അതിഗംഭീര ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago