Categories: Gossips

മോശം അഭിപ്രായങ്ങള്‍ക്കിടയിലും തളരാതെ കിങ് ഓഫ് കൊത്ത; ദുല്‍ഖര്‍ ചിത്രം എത്ര നേടിയെന്ന് അറിയുമോ?

മോശം അഭിപ്രായങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ തലയുയര്‍ത്തി കിങ് ഓഫ് കൊത്ത. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രത്തിന്റെ കളക്ഷന്‍ 17 കോടി കടന്നുവെന്നാണ് വിവരം. വളരെ മോശം അഭിപ്രായങ്ങള്‍ക്കിടയിലും ഒരു കോടിക്ക് പുറത്ത് എല്ലാദിവസവും കളക്ട് ചെയ്യാന്‍ കൊത്തയ്ക്ക് ഇപ്പോഴും സാധിക്കുന്നുണ്ട്. അതേസമയം വേള്‍ഡ് വൈഡ് കളക്ഷന്‍ 30 കോടി കടന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിലീസ് ദിവസം 6.85 കോടിയാണ് കിങ് ഓഫ് കൊത്ത കളക്ട് ചെയ്തത്.

King of Kotha

മലയാളത്തിന്റെ വിജയ് എന്നാണ് ദുല്‍ഖറിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മോശം അഭിപ്രായങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ പിടിച്ചു നില്‍ക്കാന്‍ ദുല്‍ഖറിന് സാധിക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം. തമിഴ്‌നാട്ടില്‍ വിജയ് ചിത്രങ്ങളും ഇതുപോലെ തന്നെയാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെടുന്നു. സിനിമയ്ക്ക് മോശം അഭിപ്രായം വന്നാല്‍ പോലും ബോക്‌സ്ഓഫീസില്‍ മിനിമം ഗ്യാരണ്ടിയുള്ള നടനാണ് ദുല്‍ഖറെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

സംവിധായകന്‍ ജോഷിയുടെ മകന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിങ് ഓഫ് കൊത്ത. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു. സീ സ്റ്റുഡിയോസുമായി ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago