Categories: latest news

കിടിലന്‍ ലുക്കുമായി പൂര്‍ണിമ

ഓണം ലുക്കില്‍ കിടിലനായി പൂര്‍ണിമ ഇന്ദ്രജിത്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം. പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂര്‍ണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടന്‍ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സിനിമ ജീവിതത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ക്ക് പൂര്‍ണിമ പരിചിതയാകുന്നത് ടെലിവിഷന്‍ ഷോകളിലൂടെയാണ്. അവതാരികയായും വിധികര്‍ത്താവായുമെല്ലാം 1998 മുതല്‍ ഇങ്ങോട്ടുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം സജീവമായി നില്‍ക്കുന്നയാളാണ് പൂര്‍ണിമ. തമിഴ്, മലയാളം ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ട പൂര്‍ണിമ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമർ ലുക്കിൽ പൂനം ബജ്വ

നടി പൂനം ബജ്വ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ…

3 hours ago

സിംപിൾ ലുക്ക്, സ്റ്റൈലിഷ് വൈബ്; ജസ്ന്യയുടെ പുതിയ ഫോട്ടോകൾ

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധ നേടിയ…

4 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ അനഘ മായ രവി; പുതിയ ചിത്രങ്ങള്‍ വൈറല്‍

'ആലപ്പുഴ ജിംഖാന'യിലൂടെ ശ്രദ്ധ നേടിയ നടി അനഘ…

4 hours ago

‘കിരീടം’ വീണ്ടും രാജാവായി; റീ-റിലീസില്‍ നേടിയത് വമ്പന്‍ കളക്ഷന്‍

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ്…

4 hours ago

എന്റെ കംഫര്‍ട്ട് സോണില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്’

ബോളിവുഡില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ വന്നിരുന്നുവെന്നും എന്നാല്‍…

1 day ago

വിഡ്ഢികള്‍ നമ്മുടെ നെഞ്ചത്ത് കയറും’; സൈബര്‍ ആക്രമണത്തില്‍ ഖുശ്ബു

തന്റെ മക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപം…

1 day ago