Categories: Gossips

വരുന്നത് മറ്റൊരു അഥര്‍വ്വമോ? ദുര്‍മന്ത്രവാദിയായി അഭിനയിക്കാന്‍ മമ്മൂട്ടി

വീണ്ടും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി. അഥര്‍വ്വത്തിനു ശേഷം മമ്മൂട്ടി ദുര്‍മന്ത്രവാദിയുടെ വേഷത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. രാഹുല്‍ സദാശിവന്‍ ചിത്രം ഭ്രമയുഗത്തിലാണ് മമ്മൂട്ടി ദുര്‍മന്ത്രവാദിയായി അഭിനയിക്കുന്നത്. ഹൊറര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ സാധ്യതയുള്ള കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേതെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ സദാശിവന്‍ തന്നെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമ ഏറെ ദുരൂഹതയാര്‍ന്ന പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണെന്നാണ് സൂചന. ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിലൂടെ ഭ്രമാത്മകമായ ലോകം സൃഷ്ടിച്ച ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കുന്നത് എന്നതും ചിത്രത്തെ പറ്റിയുള്ള ആകാംക്ഷ വര്‍ധിപ്പിക്കുന്നു.

Mammootty Film

ചിത്രത്തെ പറ്റിയുള്ള സൂചനകള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം ക്രൂരനായ ഒരു ദുര്‍മന്ത്രവാദിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ കഥാപാത്രം നാഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ഒരാളാണെന്നാണ് കേരള കൗമുദിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍,അമാല്‍ഡ ലിസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കൊച്ചിയും ഒറ്റപ്പാലം എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

35 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago