Categories: Reviews

ഇത് പെപ്പെയുടെയും നീരജിന്റെയും ഷെയ്‌നിന്റെയും തല്ലുമാല; ആര്‍ഡിഎക്‌സ് കിടിലന്‍ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍

നിങ്ങള്‍ ആക്ഷന്‍ പടം ഇഷ്ടപ്പെടുന്നവരാണോ? എങ്കില്‍ ഈ ഓണത്തിനു ഏതു സിനിമ കാണും എന്ന് ആലോചിച്ച് ടെന്‍ഷന്‍ അടിക്കേണ്ട…! നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്സിന് ധൈര്യമായി ടിക്കറ്റെടുക്കാം. ഇത്തവണ ഓണം വിന്നര്‍ ആര്‍ഡിഎക്സ് തന്നെ. തുടക്കം മുതല്‍ ഒടുക്കം വരെ ആക്ഷന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം യുവാക്കള്‍ക്ക് വളരെ ഇഷ്ടപ്പെടും.

റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പെരുന്നാളിനിടെ പള്ളിമുറ്റത്ത് നടക്കുന്ന ചെറിയൊരു വഴക്കില്‍ നിന്നാണ് പടത്തിന്റെ തുടക്കം. അവിടെ നിന്നങ്ങോട്ട് പിന്നെ ഇടിയുടെ പെരുന്നാളാണ് തിയറ്ററുകളില്‍. എല്ലാ അര്‍ത്ഥത്തിലും കിടിലന്‍ ആക്ഷന്‍ എന്റര്‍ടെയ്നറാണ് ചിത്രം. മേക്കിങ് ക്വാളിറ്റി തന്നെയാണ് ആര്‍ഡിഎക്സിനെ മികച്ച സിനിമാ അനുഭവമാക്കുന്നത്.

ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് പേരുടെയും ആത്മബന്ധം പ്രേക്ഷകരെ കൂടുതല്‍ എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണ്. ക്ലൈമാക്സിലെ സര്‍പ്രൈസ് സീനും പ്രേക്ഷകരെ ഞെട്ടിക്കും. അന്‍പറിവിന്റെ ആക്ഷന്‍ കൊറിയോഗ്രഫി എടുത്തുപറയേണ്ടതാണ്.

ഓണക്കാലത്ത് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു എന്റര്‍ടെയ്നര്‍ കാണാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ധൈര്യമായി ആര്‍ഡിഎക്സിന് ടിക്കറ്റെടുക്കാം.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

16 minutes ago

ബ്രൈഡല്‍ ലുക്കുമായി വീണ്ടും അഹാന

ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

19 minutes ago

ഗ്ലാമറസ് പോസുമായി സ്വാസിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

23 minutes ago

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

1 hour ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

1 hour ago