Categories: Reviews

ഓണം കപ്പ് നിവിന്‍ തൂക്കി ! രാമചന്ദ്ര ബോസിന് കിടിലന്‍ അഭിപ്രായം

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ‘രാമചന്ദ്ര ബോസ് ആന്റ് കോ’യ്ക്ക് മികച്ച അഭിപ്രായം. ഒരു ഫെസ്റ്റിവല്‍ മൂഡ് നിലനിര്‍ത്തിയ മികച്ച സിനിമയെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള അഭിപ്രായം. കോമഡിയും സസ്‌പെന്‍സും നിറഞ്ഞ കഥയില്‍ നിവിന്‍ പോളി അടക്കം എല്ലാ താരങ്ങളും അഴിഞ്ഞാടിയെന്നാണ് ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

കവര്‍ച്ച പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഹ്യൂമറിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പ്രേക്ഷകരെ നന്നായി എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണ് ചിത്രമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നു. നിവിന്‍ പോളിയുടെ ഇന്‍ഡ്രോ സീന്‍ തിയറ്ററുകളില്‍ വന്‍ ഓളമുണ്ടാക്കിയെന്നും ആദ്യ പകുതി ഒരുപാട് ചിരിക്കാനുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു.

ഇന്നലെ റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയോടാണ് നിവിന്‍ പോളി ചിത്രം മത്സരിക്കുന്നത്. കിങ് ഓഫ് കൊത്തയ്ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് ആദ്യ ദിനം ലഭിച്ചത്. കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കിങ് ഓഫ് കൊത്തയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ ബോസ് ആന്റ് കോ തിയറ്ററുകളില്‍ വലിയ വിജയമാകുമെന്ന് ഉറപ്പാണ്.

ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, അര്‍ഷ ബൈജു തുടങ്ങിയവരെല്ലാം ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം. ഹനീഫ് അദേനിയും നിവിന്‍ പോളിയും ആദ്യമായി ഒന്നിച്ച മിഖായേല്‍ തിയറ്ററുകളില്‍ വന്‍ പരാജയമായിരുന്നു.

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ ഒരുപാട് സ്ട്രഗില്‍ അനുഭവിച്ചു: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

10 hours ago

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

10 hours ago

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…

11 hours ago

ആദ്യ ദിനം 76 ലക്ഷത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 22 കോടി ! കിഷ്‌കിന്ധാ കാണ്ഡം ഓണം വിന്നറാകുമോ?

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ്…

11 hours ago

വാഴ ഒടിടിയിലേക്ക്

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന…

11 hours ago