Bazooka
ഒരുപിടി നല്ല സിനിമകളാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം റിലീസ് ചെയ്യാനുള്ളത്. മിക്ക സിനിമകളും പരീക്ഷണ ചിത്രങ്ങളാണ് എന്നതാണ് കൗതുകം. ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് 17 വ്യാഴാഴ്ച ആരംഭിച്ചു. ഈ വര്‍ഷം തന്നെ ഭ്രമയുഗം തിയറ്ററുകളിലെത്താന്‍ സാധ്യതയുണ്ട്. ഹൊറര്‍ ഴോണറിലാണ് ചിത്രം ഒരുക്കുന്നത്.
മമ്മൂട്ടി-ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതലിന്റെ ഷൂട്ടിങ് നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. സെപ്റ്റംബറില്‍ ചിത്രം റിലീസിനെത്തുമെന്നാണ് വിവരം. ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ ആയിരിക്കും കാതലിന്റെ റിലീസ് എന്നാണ് വിവരം. മമ്മൂട്ടിയും ജിയോ ബേബിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് കാതല്‍.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് ആണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. നടന്‍ റോണി ഡേവിഡ് ആണ് ചിത്രത്തിന്റെ സംഭാഷണവും തിരക്കഥയും. ക്രൈം ത്രില്ലറാണ് ചിത്രം. ഈ വര്‍ഷം തന്നെ കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളിലെത്തും.
ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത ബസൂക്കയുടെ ചിത്രീകരണവും പൂര്‍ത്തിയായിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോനും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഗ്യാങ്സ്റ്റര്‍ മൂവിയാണെന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടി അഥിതി വേഷത്തിലെത്തിയ അബ്രഹാം ഓസ്ലറും ഈ വര്‍ഷം തിയറ്ററുകളിലെത്തും. ജയറാം നായകനായ ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…