Categories: Reviews

ജയിലര്‍ കൊളുത്തി; സര്‍വ റെക്കോര്‍ഡുകളും തകര്‍ക്കാന്‍ സാധ്യത

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ തിയറ്ററുകളില്‍. ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ എങ്ങുനിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. തമാശയും ആക്ഷനും മാസും ചേര്‍ന്ന കിടിലന്‍ ചിത്രമെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള ആരാധകരുടെ പ്രതികരണം. ആദ്യ പകുതിയില്‍ രജനിയുടെ പൂണ്ടുവിളയാട്ടമാണെന്നും ഇന്റര്‍വെല്‍ ബ്ലോക്ക് പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവെച്ചിരിക്കുന്നു.

കോമഡി രംഗങ്ങളെല്ലാം പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നു. ബ്ലോക്ക്ബസ്റ്ററില്‍ കുറഞ്ഞതൊന്നും സംഭവിക്കില്ലെന്നാണ് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതം സിനിമയില്‍ വലിയ ഓളമുണ്ടാക്കിയിട്ടുണ്ടെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രവും മികച്ചതാണെന്നാണ് ആരാധകരുടെ അഭിപ്രായം.

വേള്‍ഡ് വൈഡായി 4000 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശിപ്പിക്കുക. ചെന്നൈയിലും ബെംഗളൂരിലും ജയിലര്‍ റിലീസ് പ്രമാണിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ആദ്യ ഷോയ്ക്ക് പിന്നാലെ ചെന്നൈയിലും കേരളത്തിലും രജനി ആരാധകര്‍ ആഘോഷ പ്രകടനങ്ങള്‍ ആരംഭിച്ചു. രണ്ട് വര്‍ഷത്തിനു ശേഷമാണ് ഒരു രജനി ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ജയിലറില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരിക്കുന്നു. മാത്യു എന്നാണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാലിന്റെ രംഗങ്ങളും മാസ് ആണെന്നാണ് ആരാധകര്‍ ആദ്യ ഷോയ്ക്ക് ശേഷം അഭിപ്രായപ്പെടുന്നത്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

13 hours ago

ബോള്‍ഡ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

ചിരിച്ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

13 hours ago

ചുവപ്പ് സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago