സോഷ്യല്‍ മീഡിയയില്‍ വിവാദമായി നടി എസ്‌തേര്‍ അനില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം. ഒരു ശരാശരി ഫെയ്‌സ്ബുക്ക് അമ്മാവന്റെ ഡിപി ഇങ്ങനെയായിരിക്കും (നല്ല ഭാഗങ്ങള്‍ മാത്രം) എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ക്ലോസപ്പ് ഫോട്ടോയും ബ്ലര്‍ ആയുള്ള ചിത്രങ്ങളുമാണ് താരം പങ്കുവെച്ചത്.
ചിത്രങ്ങള്‍ പങ്കുവെച്ചതോടെ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. കുട്ടി വിചാരിച്ച പോലെ അത്ര ഫണ്ണായി തോന്നിയില്ലെന്നും മറ്റുള്ളവരെ കളിയാക്കാന്‍ മാത്രമായി ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. ആദ്യമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സെല്‍ഫി എടുക്കാന്‍ അറിയില്ലായിരിക്കുമെന്നും നാളെ വയസ്സാകുമ്പോള്‍ അന്നത്തെ ടെക്നോളജിക്ക് മുന്‍പില്‍ താരം അമ്മായി ആകുമ്പോള്‍ ഇതെല്ലാം മനസിലാകുമെന്നും വിമര്‍ശകര്‍ കമന്റുകളായി പറയുന്നു.
ദൃശ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് എസ്‌തേര്‍. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഇളയ മകളായാണ് താരം അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ എസ്‌തേര്‍ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം പങ്കുവെയ്ക്കാറുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…