Categories: latest news

ഫെയ്‌സ്ബുക്ക് അമ്മാവന്‍മാരെ ട്രോളി എസ്‌തേര്‍; കുറച്ച് കൂടിപ്പോയെന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ വിവാദമായി നടി എസ്‌തേര്‍ അനില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം. ഒരു ശരാശരി ഫെയ്‌സ്ബുക്ക് അമ്മാവന്റെ ഡിപി ഇങ്ങനെയായിരിക്കും (നല്ല ഭാഗങ്ങള്‍ മാത്രം) എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ക്ലോസപ്പ് ഫോട്ടോയും ബ്ലര്‍ ആയുള്ള ചിത്രങ്ങളുമാണ് താരം പങ്കുവെച്ചത്.

ചിത്രങ്ങള്‍ പങ്കുവെച്ചതോടെ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. കുട്ടി വിചാരിച്ച പോലെ അത്ര ഫണ്ണായി തോന്നിയില്ലെന്നും മറ്റുള്ളവരെ കളിയാക്കാന്‍ മാത്രമായി ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. ആദ്യമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സെല്‍ഫി എടുക്കാന്‍ അറിയില്ലായിരിക്കുമെന്നും നാളെ വയസ്സാകുമ്പോള്‍ അന്നത്തെ ടെക്നോളജിക്ക് മുന്‍പില്‍ താരം അമ്മായി ആകുമ്പോള്‍ ഇതെല്ലാം മനസിലാകുമെന്നും വിമര്‍ശകര്‍ കമന്റുകളായി പറയുന്നു.

ദൃശ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് എസ്‌തേര്‍. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഇളയ മകളായാണ് താരം അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ എസ്‌തേര്‍ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം പങ്കുവെയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

2 hours ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

2 hours ago

ട്രാഫിക് എന്റെ ഇമേജ് മാറ്റിയ സിനിമ; കുഞ്ചാക്കോ ബോബന്‍

തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…

3 hours ago

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

18 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago