Mammootty
മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭൂതകാലം സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവനും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. ഹൊറര്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം. രാഹുല്‍ സദാശിവന്‍ ചിത്രത്തിനായി മമ്മൂട്ടി ഡേറ്റ് നല്‍കിയെന്നും അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന വിധമായിരിക്കും ചിത്രീകരണം പൂര്‍ത്തിയാകുകയെന്നും വിവരമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
രാഹുല്‍ സദാശിവന്‍ ചിത്രം ഭൂതകാലം മലയാളത്തിലെ ഏറ്റവും മികച്ച ഹൊറര്‍ ത്രില്ലറുകളില്‍ ഒന്നാണ്. രേവതി, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…