Categories: Gossips

ജയിലറില്‍ രജനിയുടെ വില്ലന്‍ മമ്മൂട്ടിയായിരുന്നോ? പിന്നീട് വിനായകനിലേക്ക് എത്തിയത് ഇങ്ങനെ

ജയിലറില്‍ ആദ്യം വില്ലനായി തീരുമാനിച്ചത് തെന്നിന്ത്യയിലെ ഒരു സൂപ്പര്‍താരത്തെ ആണെന്ന സൂചന നല്‍കി രജനികാന്ത്. താനും സംവിധായകന്‍ നെല്‍സണും ആ താരത്തോട് സംസാരിച്ചിരുന്നെന്നും പിന്നീട് വില്ലന്‍ വേഷത്തില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ നിര്‍ബന്ധിതനായെന്നും രജനി പറഞ്ഞു. സൂപ്പര്‍താരത്തിന്റെ പേര് രജനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അത് മമ്മൂട്ടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

തന്റെ സുഹൃത്തും സൂപ്പര്‍താരവുമായ നടനെ വില്ലന്‍ വേഷത്തില്‍ കൊണ്ടുവരാമെന്ന് ആദ്യം ആലോചിച്ചിരുന്നു. നെല്‍സണും അത് സമ്മതിച്ചു. ആ താരത്തോട് ഈ കഥാപാത്രത്തെ കുറിച്ച് സംസാരിക്കാന്‍ നെല്‍സണ്‍ രജനിയോട് ആവശ്യപ്പെടുകയും രജനി സംസാരിക്കുകയും ചെയ്തു. സംവിധായകനോട് ചിത്രത്തിന്റെ കഥ പറയാന്‍ ഈ താരം ആവശ്യപ്പെട്ടു. ഇതനുസരിച്ച് നെല്‍സണ്‍ വില്ലന്‍ കഥാപാത്രത്തെ കുറിച്ചും സിനിമയുടെ കഥയും സൂപ്പര്‍താരത്തിനു പറഞ്ഞു കൊടുത്തു. ഈ വേഷം ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചതാണെന്നും രജനി പറയുന്നു.

Mammootty (Beeshma Parvam)

എന്നാല്‍ ഇങ്ങനെയൊരു സൂപ്പര്‍താരം വില്ലന്‍ വേഷത്തില്‍ എത്തുമ്പോള്‍ കഥയില്‍ പറയുന്നതു പോലെ പല സംഘട്ടന രംഗങ്ങളും ചെയ്യാന്‍ സാധിക്കില്ല. ഇങ്ങനെയൊരു പേടി തനിക്ക് ഉണ്ടായിരുന്നെന്ന് രജനി പറയുന്നു. ഇതേ പേടി തന്നെ നെല്‍സണും ഉണ്ടായിരുന്നു. അങ്ങനെയാണ് ആ സൂപ്പര്‍താരത്തെ മാറ്റി പിന്നീട് വിനായകനെ വില്ലനായി തീരുമാനിച്ചത്.

രജനി പറയുന്ന സൂപ്പര്‍താരം മമ്മൂട്ടിയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ജയിലറില്‍ മമ്മൂട്ടിയും ഉണ്ടാകുമെന്ന് തുടക്കത്തില്‍ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ രജനി, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രമാകുമായിരുന്നു ജയിലര്‍.

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് പോസുമായി പ്രിയാമണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സാരിചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍…

10 hours ago

ക്യൂട്ട് ഗേളായി കീര്‍ത്തി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

10 hours ago

ഗ്ലാമറസ് പോസുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ബ്ലാക്കില്‍ കിടിലന്‍ പോസുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago