Categories: latest news

സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ മേനോൻ

ഒറ്റ സിനിമകൊണ്ട് തന്നെ മലയാളി മനസിൽ സ്ഥാനമുറപ്പിച്ച താരമാണ് ഐശ്വര്യ മേനോൻ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഹോട്ട് ലുക്കിലാണ് താരം വീഡിയോയിൽ എത്തുന്നത്.

ജന്മംകൊണ്ട് മലയാളിയാണെങ്കിലും പഠിച്ചതും വളർന്നതുമൊക്കെ തമിഴ് നാട്ടിലാണ്. മലയാളത്തിലും ഒരു ചിത്രത്തിൽ മാത്രമാണ് താരം അഭിനയിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ നായകനായ മൺസൂൻ മാൻഗോസ് ആണ് അത്.

കാഥൽ സൊതപ്പുവത് എപ്പഡി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് എത്തുന്നത്. 2012ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ തെലുങ്കു പതിപ്പിലും നായികയായി എത്തിയത് ഐശ്വര്യയായിരുന്നു. പിന്നീട് കന്നഡയിലും ഒരു കൈ നോക്കിയ ശേഷമാണ് മലയളത്തിലേക്കുള്ള കടന്നു വരവ്.

1995 മെയ് 8ന് ആണ് താരത്തിന്റെ ജനനം. ഇ റോഡിലും ചെന്നൈയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം എഞ്ചിനീയറിങ് ബിരുദധാരിയാണ്. ചെന്നൈയിലെ പ്രശസ്ഥമായ എസ്ആർഎം യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഐശ്വര്യ ബി.ടെക് പൂർത്തിയാക്കിയത്.

ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സമൂഹ മാധ്യമങ്ങളെ ഭംഗിയായി ഉപയോഗിക്കുന്ന താരം ഒരു ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ്. അത്തരം ചിത്രങ്ങളും വീഡിയോകളും ഐശ്വര്യ വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

37 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago