Categories: Gossips

മോഹന്‍ലാലിന്റെ മാസ് രംഗങ്ങള്‍ കട്ട് ചെയ്തു; ജയിലറില്‍ കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്

ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍. രജനികാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 48 മിനിറ്റ് 47 സെക്കന്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. പതിനൊന്ന് സീനുകളില്‍ സെന്‍സര്‍ ബോര്‍ഡ് കത്തി വെച്ചിട്ടുണ്ട്. ചില സീനുകളുടെ ദൈര്‍ഘ്യം കുറയ്ക്കാനും വയലന്‍സ് കാണിക്കുന്ന രംഗങ്ങളിലെ രക്ത ചൊരിച്ചിലിന്റെ അളവ് കുറയ്ക്കാനുമാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയത്.

മാത്യു എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ മാസ് രംഗങ്ങളില്‍ അടക്കം സെന്‍സര്‍ ബോര്‍ഡ് കൈവെച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. പണ്ട് മലയാള സിനിമയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന മോശം വാക്ക് ജയിലറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്നുണ്ട്. ആ വാക്ക് പൂര്‍ണമായി മ്യൂട്ട് ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു.

കൂടാതെ രജിനികാന്തും മോഹന്‍ലാലും ശിവ രാജ്കുമാറും ഒന്നിച്ചെത്തുന്ന ഒരു രംഗത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. മൂവരും ഒന്നിച്ചിരുന്ന് പുകവലിക്കുന്ന ക്ലോസ് അപ്പ് സീനിന്റെ ദൈര്‍ഘ്യം കുറയ്ക്കാനാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമുള്ളത്. മോഹന്‍ലാലിന്റെ കഥാപാത്രം ഒരു വില്ലനെ കൊല്ലുന്ന രംഗങ്ങളില്‍ രക്ത ചൊരിച്ചില്‍ കൂടുതലാണെന്നും അത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാല്‍ രജിനികാന്തിനൊപ്പം ആദ്യമായി സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

17 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

17 hours ago

ഞങ്ങള്‍ സുഹൃത്തുക്കളല്ല; കാവ്യയെക്കുറിച്ച് നവ്യ പറഞ്ഞത്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

18 hours ago

തന്നെ കെട്ടിപ്പിടിച്ചു; ഭര്‍ത്താവിന്റെ മകളെക്കുറിച്ച് വരലക്ഷ്മി പറയുന്നു

മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…

18 hours ago

ഗ്ലാമറസ് പോസുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

18 hours ago