Categories: latest news

ചുവപ്പിൽ തിളങ്ങി നിഖില വിമൽ

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങൾകൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില വിമൽ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.

ഇൻസ്റ്റാഗ്രാമിലും സജീവമാണ് താരം. അടുത്തിടെ താരത്തിന്റെ രണ്ട് വ്യത്യസ്ത ഫൊട്ടോഷൂട്ടുകൾ വൈറലായിരുന്നു. പീച്ച് നിറത്തിലുള്ള ഫ്രോക്ക് അണിഞ്ഞ് അവസാനം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.

ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ൽ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് മോളിവുഡിൽ നിഖില തന്റെ സ്ഥാനമുറപ്പിച്ചു.

വെട്രിവേലിലൂടെ തമിഴിലും മേട മീഡ അബ്ബായി എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം തന്റെ സാനിധ്യമറിയിച്ചു. ചുരുങ്ങിയ കാലയളവിൽ ഈ ഭാഷകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച നിഖിലയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ജോ ആൻഡ് ജോയാണ്.

കണ്ണൂർ തളിപറമ്പ് സ്വദേശിയാണ് നിഖില. ഭരനാട്യം, കുച്ചിപുടി, കേരള നടനം, മോണോ ആക്ട് തുടങ്ങിയ കലാരൂപങ്ങളിലൂടെയാണ് താരം തന്നിലെ അഭിനേതാവിലേക്ക് എത്തിപ്പെടുന്നത്. ശാലോം ടിവിയിൽ വിശുദ്ധ അൽഫോൺസ എന്ന സീരിയലിലൂടെ മിനി സ്ക്രീനിലും അവിടെ നിന്ന് ബിഗ് സ്ക്രീനിലേക്കും എത്തിപ്പെടുകയായിരുന്നു താരം.

അനില മൂര്‍ത്തി

Recent Posts

അതേക്കുറിച്ചോര്‍ത്ത് ഭയപ്പെടാന്‍ താല്‍പര്യമില്ല; ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

7 hours ago

ബിഗ് ബോസിനായി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം പുറത്ത്

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

7 hours ago

ആരാധകര്‍ക്ക് പുതിയ ചിത്രങ്ങളുമായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

19 hours ago

സ്‌റ്റൈലിഷ് പോസുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

19 hours ago

അടിപൊളി പോസുമായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago