Categories: Gossips

ജയറാമിന്റെ ത്രില്ലറില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും !

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ത്രില്ലറില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അബ്രഹാം ഓസ്ലര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള അതിഥി വേഷത്തിലാണ് മെഗാസ്റ്റാര്‍ പ്രത്യക്ഷപ്പെടുകയെന്നാണ് വിവരം. ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അബ്രഹാം ഓസ്ലലറില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു ദിവസം നീക്കിവെച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Jayaram

ധ്രുവം, കനല്‍കാറ്റ്, ട്വന്റി 20 എന്നീ ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും ജയറാമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു.

അബ്രഹാം ഓസ്ലലറിന്റെ പോസ്റ്ററുകള്‍ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തില്‍ ജയറാം അഭിനയിക്കുന്നത്. പൊലീസ് ഓഫിസറായാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജയറാമിന്റെ തിരിച്ചുവരവായിരിക്കും ഈ ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

6 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago