Categories: latest news

ഹോട്ട് ലുക്കിൽ ജാക്വിലിൻ; ഫൊട്ടോഷൂട്ട് വൈറൽ

കിടിലൻ ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഒരിക്കൽകൂടി ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്. ബോളിവുഡിലെ താരസുന്ദരികളിൽ ഒട്ടും പിന്നിലല്ല ഇന്ത്യക്കാരി അല്ലാതിരുന്നിട്ടു പോലും ജാക്വിലിൻ ഫെർണാണ്ടസ്.

അഭിനയത്തിലും തകർപ്പൻ നൃത്ത ചുവടുകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരം ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ 62 മില്ല്യണോളം ആളുകൾ പിന്തുടരുന്നുണ്ട് എന്നത് തന്നെ ജാക്വിലിന്റെ താരമൂല്യം എത്രയെന്ന് വ്യക്തമാക്കുന്നു.

ശ്രീലങ്കൻ വംശജയായ ജാക്വിലിൻ ജനിച്ചതും വളർന്നതും ബഹ്റൈനിലാണ്. പിതാവ് ശ്രീലങ്കകാരനാണെങ്കിലും മലേശ്യൻ വംശജയായ കനേഡിയൻ പൗരയാണ് ജാക്വിലിന്റെ മാതാവ്. എന്നാൽ താരം തന്റെ കരിയർ സെറ്റ് ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്.

മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേക്കും ചുവടെടുത്ത് വയ്ക്കുന്നത്. ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിച്ച് മുന്നേറുകയാണ് നർത്തകി കൂടിയായി ജാക്വിലിൻ. 2006ൽ മിസ് യൂണിവേഴ്സ് ശ്രീലങ്കയായി തിരഞ്ഞെടുക്കപ്പെട്ട താരം അതേവർഷം രാജ്യത്തെ പ്രതിനിധീകരിച്ച് മിസ് യൂണിവേഴ്സ് വേദിയിലും മാറ്റുരച്ചു.

2009ൽ പുറത്തിറങ്ങിയ അലാദിനാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. അഭിനയത്തിനൊപ്പം ഗ്ലാമറസ് ഐറ്റം പെർഫോമൻസുകളിലും താരം പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടെലിവിഷൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് ഈ 36കാരി.

അനില മൂര്‍ത്തി

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

11 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

11 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

11 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

18 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

18 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

18 hours ago