Categories: latest news

ഹോട്ട് ഔട്ട്ഫിറ്റിൽ അടിച്ചുപൊളിച്ച് അമല പോൾ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമല പോൾ. മലയാളിയാണെങ്കിലും തമിഴ്, തെലുങ്ക് സിനിമ ശാഖകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അമല പോളിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാവുകയാണ്.

സമൂഹ മാധ്യമങ്ങളിലെ സജീവ സാനിധ്യമായ അമല പോൾ കൃത്യമായ ഇടവേളകളിൽ പോസ്റ്റുകളുമായി പ്രത്യക്ഷപ്പെടാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള ഫൊട്ടൊയാണ് താരം ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്നത്.

നീലതാമര എന്ന ചിത്രത്തിലൂടെയാണ് അമല അഭിനയ ലോകത്തേക്ക് ചുവടെടുത്ത് വയ്ക്കുന്നത്. പിന്നീട് തമിഴിലും മലയാളത്തിലും കന്നഡയിലുമായി നിരവധി കഥാപാത്രങ്ങൾക്ക് അമല ജീവൻ നൽകി. തലൈവ, വിഐപി തുടങ്ങിയവയെല്ലാം ഹിറ്റ് ചാർട്ടിൽ ഉൾപ്പെടുന്നു.

എറണാകുളം ആലുവ സ്വദേശിയായ അമല പോളിന്റെ ജനനം 1991 ഒക്ടോബർ 26നാണ്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അമലയും അഭിനയ ലോകത്തേക്ക് എത്തുന്നത്. മൈന എന്ന തമിഴ് ചിത്രത്തിലെ പ്രകടനമാണ് താരത്തിന് സിനിമ ലോകത്ത് ബ്രേക്ക് നൽകുന്നത്.

2017ൽ പുറത്തിറങ്ങിയ അച്ചായൻസ് ആണ് അമല പോളിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആടുജീവിതത്തിൽ ഒരു സുപ്രധാന റോളിൽ അമല പോളും എത്തുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

അന്ന ആന്റണിയുടെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു

നടി അന്ന ആന്റണി പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

11 minutes ago

Thudakkam Trailer:’തുടക്കം’ ട്രെയിലർ പുറത്തിറങ്ങി

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം'…

18 minutes ago

തന്റെ ശരീര ഭാരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിദ്യ ബാലന്‍

ഒരു കാലത്ത് ബോളിവുഡില്‍ നായികമാര്‍ എങ്ങനെയിരിക്കണം എന്നതിന്…

6 hours ago

സ്‌നേഹം ലഭിച്ചില്ല; വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞ് ഗൗരി

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സീരിയല്‍ സംവിധായകന്‍ മനോജുമായുള്ള…

6 hours ago

അസുഖം വന്ന സമയത്ത് ഒരു ഡോക്ടറും എന്നെ പേടിപ്പിച്ചില്ല; മമ്മൂട്ടി

തന്റെ അസുഖ കാലത്തെക്കുറിച്ച് നടന്‍ മമ്മൂട്ടി. കൈരളിയുടെ…

6 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മീര നന്ദന്‍

മലയാള സിനിമയിലും ടെലിവിഷന്‍ അവതരണരംഗത്തും തന്റേതായ വ്യക്തിമുദ്ര…

6 hours ago