Categories: Gossips

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടിക്കെന്ന് സൂചന; ചര്‍ച്ചയായി ട്വീറ്റ്

പോയ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടിക്കെന്ന് സൂചന. അവാര്‍ഡ് പ്രഖ്യാപനം നടക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മമ്മൂട്ടിക്കാണ് മികച്ച നടനുള്ള പുരസ്‌കാരമെന്ന് മലയാള സിനിമയുമായി അടുത്ത ചില സോഷ്യല്‍ മീഡിയ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, പുഴു, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ മികച്ച നടനുള്ള അവാര്‍ഡിനായി ഇത്തവണ പരിഗണിച്ചത്.

‘ആറാമത്തേത്…’ എന്ന ക്യാപ്ഷനാണ് ഫോറം കേരള ട്വിറ്റര്‍ പേജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് മമ്മൂട്ടിയെ ഉദ്ദേശിച്ചാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇത്തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചാല്‍ മമ്മൂട്ടിയുടെ അവാര്‍ഡുകളുടെ എണ്ണം ആറാകും. എന്തായാലും മമ്മൂട്ടി ആരാധകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ജൂലൈ 19 ന് നടത്തേണ്ടിയിരുന്ന അവാര്‍ഡ് പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ജൂലൈ 21 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

Nanpakal Nerathu Mayakkam

ബംഗാളി ചലച്ചിത്ര നിര്‍മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷാണ് ജൂറി അധ്യക്ഷന്‍. ഈ വര്‍ഷം ആകെ 154 ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഇതില്‍ എട്ടെണ്ണം കുട്ടികളുടെ സിനിമയാണ്. ജൂണ്‍ 19 ന് ആരംഭിച്ച പ്രദര്‍ശനങ്ങളില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ ചേര്‍ന്ന് 42 ചിത്രങ്ങളാണ് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

3 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago