Vinayakan
നടന്‍ വിനായകന്റെ ഫ്‌ളാറ്റിനു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയില്‍ ഗാര്‍ഡനിലെ ഫ്‌ളാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ളാറ്റിലെ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 നാണ് സംഭവം.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. ഉമ്മന്‍ചാണ്ടിക്ക് ജയ് വിളിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ളാറ്റിലേക്ക് കയറി വന്നത്. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്.
ഇന്നലെ രാത്രിയിലാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിനായകന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ‘ആരാണ് ഈ ഉമ്മന്‍ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ…നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ചാണ്ടി ചത്തു, അതിനു ഞങ്ങള്‍ എന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരൊക്കെയാണെന്ന്, നിര്‍ത്ത് ഉമ്മന്‍ചാണ്ടി ചത്തുപ്പോയി,’ വിനായകന്‍ ലൈവില്‍ പറഞ്ഞു.
വിവാദമായതോടെ വിനായകന്‍ വീഡിയോ പിന്‍വലിച്ചെങ്കിലും ഈ ദൃശ്യങ്ങള്‍ മറ്റ് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്നുണ്ട്. വിനായകനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…