Categories: Gossips

ലെച്ചുവും ശിവാജിയും വേര്‍പിരിഞ്ഞു; കൂടുതല്‍ സന്ദേശങ്ങള്‍ അയക്കരുതെന്ന് പോസ്റ്റ്

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ലെച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ മത്സരാര്‍ഥി കൂടിയായിരുന്നു താരം. തന്റെ പ്രണയത്തെ കുറിച്ച് ലെച്ചു പലതവണ ബിഗ് ബോസില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ശിവാജി എന്ന ആളാണ് ലെച്ചുവിന്റെ ബോയ്ഫ്രണ്ട്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ഒന്നിച്ച് തന്നെയായിരുന്നു. എന്നാല്‍ ശിവാജിയും ലെച്ചുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.

എല്ലാ നല്ല കാര്യങ്ങള്‍ക്കും എല്ലായ്‌പ്പോഴും അനിവാര്യമായ ഒരു അവസാനം ഉണ്ടാകുമെന്ന് എഴുതിയ കുറിപ്പ് ശിവാജി പങ്കുവെച്ചിരുന്നു. ലെച്ചുവും ഈ കുറിപ്പ് ഷെയര്‍ ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷമായി തങ്ങള്‍ ഒരുമിച്ചാണെന്നും പരസ്പരം അങ്ങേയറ്റം സ്നേഹത്തോടെയും ബഹുമാനത്തോടെയും ഞങ്ങള്‍ സൗഹാര്‍ദ്ദപരമായി വേര്‍പിരിയുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.

Lachu

വ്യക്തിപരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ അത് ഈ കാലഘട്ടത്തിന്റെ ശാപമാണെന്നും ശിവാജി പറയുന്നു. ‘ഞങ്ങളുടെ പ്രണയം വളരെ പരസ്യമായിരുന്നു, അതിനാല്‍ ഇതും തുറന്നു പറയേണ്ടതുണ്ട്. ദയവായി ഞങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയക്കരുത്. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും എല്ലാ സ്നേഹവും പിന്തുണയും ഞങ്ങള്‍ക്കറിയാം’,-ശിവാജി എഴുതി.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

12 hours ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

12 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 day ago