Categories: Gossips

ജീവിതത്തിലെ ഓരോ നിമിഷവും ലാത്തിരിയും പൂത്തിരിയും കത്തിച്ച് ആഘോഷിക്കൂ; ഗോപി സുന്ദര്‍-അമൃത വേര്‍പിരിയല്‍ ഗോസിപ്പിനു പിന്നാലെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി അഭയ ഹിരണ്‍മയി

ഗോപി സുന്ദറും അമൃത സുരേഷും വേര്‍പിരിഞ്ഞു എന്ന ഗോസിപ്പുകള്‍ക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുമായി അഭയ ഹിരണ്‍മയി. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നു എന്ന കുറിപ്പാണ് അഭയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ മുന്‍ കാമുകിയാണ് അഭയ. ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. അഭയയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് ഗോപി സുന്ദര്‍ അമൃതയെ വിവാഹം കഴിച്ചത്.

‘ ജീവിതത്തിലെ ഓരോ നിമിഷവും ലാത്തിരിയും പൂത്തിരിയും കത്തിച്ച് ആഘോഷിക്കൂ. ഞാന്‍ കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷമാക്കുന്നു’ എന്ന കുറിപ്പോടെയാണ് അഭയ തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമൃതയും ഗോപി സുന്ദറും വേര്‍പിരിഞ്ഞു എന്ന ഗോസിപ്പുകള്‍ക്ക് പിന്നാലെ അഭയ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത് ഗോപി സുന്ദറിനെ പരിഹസിച്ചാണോ എന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നു.

ഗോപി സുന്ദറും അമൃതയും സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഇരുവരും വേര്‍പിരിഞ്ഞോ എന്ന സംശയവുമായി ആരാധകര്‍ രംഗത്തെത്തിയത്. 2022 മേയ് 26 ന് പ്രണയം പ്രഖ്യാപിച്ചുകൊണ്ട് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റും ഇരുവരും പിന്‍വലിച്ചിട്ടുണ്ട്. അമൃതയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഈയിടെയായി അത്തരം ചിത്രങ്ങളും ഗോപി സുന്ദര്‍ പങ്കുവെയ്ക്കുന്നില്ല.

അനില മൂര്‍ത്തി

Recent Posts

പുത്തന്‍ മേക്കോവറില്‍ പാര്‍വതി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും റീല്‍ ക്രിയേറ്ററുമായ പാര്‍വതി…

1 hour ago

രാത്രിയുടെ ഭംഗിയിൽ സ്റ്റൈലിഷ് ലുക്കുമായി ദർശന

നടി ദര്‍ശന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍…

2 hours ago

മുല്ലപ്പൂ ചൂടി സാരിയിൽ തിളങ്ങി അപർണ ദാസ്

നടി അപർണ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ…

2 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ ഷിനി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലുമായ ഷിനിയുടെ പുതിയ…

12 hours ago

പൂവുമായി ക്യൂട്ട് ലുക്കില്‍ റിതിക

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നടി റിതിക.…

12 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ സരയു മോഹന്‍

മലയാളികളുടെ പ്രിയ നടിയാണ് സരയു മോഹന്‍. താരത്തിന്റെ…

13 hours ago